| Monday, 18th December 2023, 8:52 am

സലാറിൽ നിന്നും ഞാൻ പിന്മാറിയിരുന്നു; പ്രശാന്തിനോട് എനിക്കിത് ചെയ്യാൻ കഴിയില്ല എന്ന് വരെ പറഞ്ഞിരുന്നു: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രഭാസിനെയും പ്രിഥ്വിരാജിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ. കെ.ജി.എഫ് 2വിന് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് സലാർ.

ചിത്രത്തിൽ നിന്നും താൻ പിന്മാറാൻ നോക്കിയിരുന്നെന്ന് ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു. തന്നോട് പ്രശാന്ത് കഥ പറഞ്ഞപ്പോൾ ചെയ്യാമെന്ന് പറഞ്ഞിരുന്നെന്നും എന്നാൽ ലോക്ക്ഡൗൺ വന്നപ്പോൾ താൻ ആടുജീവിതത്തിൽ സ്റ്റക്കായി പോയെന്നും പൃഥ്വിരാജ് പറഞ്ഞു. എന്നാൽ തനിക്ക് വേണ്ടി ഷൂട്ട് റീഷെഡ്യൂൾ ചെയ്‌തെന്നും പൃഥ്വിരാജ് പറയുന്നുണ്ട്.

‘കെ.ജി.എഫ് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ട് നടക്കുമ്പോഴാണ് സലാറിന്റെ കഥ എന്റെ അടുത്തേക്ക് എത്തുന്നത്. ആ സമയം ഞാൻ സൂമിലൂടെയാണ് സിനിമയുടെ കഥ കേട്ടത്. പ്രശാന്തിനോട് അപ്പോൾ തന്നെ ഞാൻ ചെയ്യാം എന്ന് പറഞ്ഞു. പക്ഷേ അതിനുശേഷം ലോക്ക് ഡൗൺ വന്നു, പിന്നെ ആടുജീവിതം എന്ന സിനിമയിൽ ഞാൻ സ്റ്റക്കായി പോയി. ഒരുപാട് ഡേറ്റ് ഇഷ്യൂസും കാര്യങ്ങളുക്കെ വന്നു.

ഒരു പോയിന്റിൽ എനിക്ക് സലാർ ചെയ്യാൻ കഴിയില്ല എന്ന് വരെ തോന്നിയതാണ്. എനിക്ക് ഓർമ്മയുണ്ട് ഞാൻ പ്രശാന്തിനെ ഹൈദരാബാദ് വെച്ച് മീറ്റ് ചെയ്തപ്പോൾ നമുക്കിത് വളരെ സങ്കടം ഉള്ള ഒരു ബ്രേക്ക് അപ്പ് സീനാണെന്നും ഞാൻ ഇതിൽ നിന്നും പിന്മാറുകയാണെന്നും പറഞ്ഞു. കാരണം ഞാൻ ആട് ജീവിതം സിനിമയുടെ കഥാപാത്രത്തിന്റെ രൂപത്തിലായിരുന്നു. ലോങ് ഹെയറും ഒക്കെ ആയിരുന്നു. കാരണം എനിക്ക് അതൊന്നും മാറ്റാൻ പറ്റില്ലായിരുന്നു.

പക്ഷേ അപ്രതീക്ഷിതമായിട്ട് പ്രശാന്ത് എന്നോട് പറയുന്നത് ‘എപ്പോഴാണ് നിനക്ക് ജോയിൻ ചെയ്യാൻ പറ്റുക’ എന്നാണ്. എന്റെ സാഹചര്യത്തിനനുസരിച്ച് നമ്മൾ ഷൂട്ട് റീഷെഡ്യൂൾ ചെയ്യാമെന്നും പറഞ്ഞു. അതുപോലെ അദ്ദേഹം പ്രഭാസുമായിട്ടും സംസാരിച്ചു. എനിക്ക് അവർ രണ്ടുപേരോടും നന്ദി പറയണമെന്നുണ്ട്. കാരണം എനിക്ക് വേണ്ടി ഇത്രയും ചെയ്തതിന്. സലാർ ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. മറ്റ് ഇൻഡസ്ട്രിയിൽ മലയാള അഭിനേതാക്കൾ പോകുന്നത് കാണുമ്പോൾ എനിക്ക് വളരെയധികം അഭിമാനമുണ്ട്,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj about the struggle he faced during salar movie

We use cookies to give you the best possible experience. Learn more