കെ.ജി.എഫ് 2നെ പറ്റി സംസാരിക്കുകയാണ് പൃഥ്വിരാജ്. യഷിന്റെ ഒരു ഡയലോഗ് കേട്ടപ്പോള്‍ ഇത് എന്താണെന്ന് തോന്നിയെന്നും എന്നാല്‍ പ്രശാന്ത് നീല്‍ സൃഷ്ടിച്ച ലോകത്തേക്ക് കടന്നാല്‍ അതെന്തുകൊണ്ടാണെന്ന് മനസിലാവുമെന്നും പൃഥ്വിരാജ് പറഞ്ഞു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വയലന്‍സ്, വയലന്‍സ്, വയലന്‍സ്, ഐ ഡോണ്ട് ലൈക്ക്, ബട്ട് വയലന്‍സ് ലൈക്ക്‌സ് മീ. ഇതെന്തൊരു ഡയലോഗാണ്. എന്നാല്‍ ആ നിമിഷത്തില്‍ ആ സിനിമയില്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ പറഞ്ഞപ്പോള്‍ അത് വളരെ ഇഫക്ടീവായിരുന്നു. പ്രശാന്തിന്റെ നരേഷന്‍ കേട്ടാല്‍ അദ്ദേഹം സൃഷ്ടിക്കുന്ന ലോകമെന്താണെന്ന് നമുക്ക് മനസിലാവും. ആ ലോകത്തേക്ക് കടന്നാല്‍ ഈ ഡയലോഗ് മനസിലാക്കാനാവും, ആക്ഷന്‍ മനസിലാക്കാനാവും,’ പൃഥ്വിരാജ് പറഞ്ഞു.
താനുള്‍പ്പെടെയുള്ള സംവിധാകര്‍ക്ക് ബിഗ് ബി എന്താണോ ചെയ്തത് അതാണ് കെ.ജി.എഫും ചെയ്തതെന്നും പൃഥ്വിരാജ് പറഞ്ഞു. കെ.ജി.എഫ് തന്നെ വളരെയധികം സ്വാധീനിച്ച സിനിമയാണെന്നും രണ്ടാം ഭാഗത്തെക്കാള്‍ തനിക്കിഷ്ടം ഒന്നാം ഭാഗമാണെന്നും പൃഥ്വിരാജ് പറഞ്ഞു.
‘കെ.ജി.എഫ് 1 എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. കെ.ജി.എഫ് രണ്ടാം ഭാഗത്തെക്കാളും എനിക്ക് ഇഷ്ടമായത് കെ.ജി.എഫ് 1 ആണ്. അത് ഞാന്‍ പ്രശാന്തിനോടും പറഞ്ഞിട്ടുണ്ട്. 70കളില്‍ പുറത്തിറങ്ങിയിരുന്ന അമിതാഭ് ബച്ചന്‍ സിനിമകള്‍ പോലെയായിരുന്നു കെ.ജി.എഫ്. അത്തരം സിനിമകളുടെ ആരാധകനാണ് ഞാന്‍.
സ്‌റ്റൈലിങ്ങിലും ഏസ്തെറ്റിക്സിലും കെ.ജി.എഫ് എന്നെ വളരെയധികം സ്വാധീനിച്ചു. പിന്നെ അതില്‍ യഷും വളരെ മികച്ച പ്രകടനമായിരുന്നു. ഞാനുള്‍പ്പെടെയുള്ള സംവിധായകര്‍ക്ക് ബിഗ് ബി എന്താണോ ചെയ്തത് അതാണ് കെ.ജി.എഫും ചെയ്തത്. നമ്മുടെയൊന്നും ചിന്തയില്‍ പോലുമില്ലാത്ത കാര്യങ്ങളാണ് രണ്ട് സിനിമയിലും സംഭവിച്ചത്. കെ.ജി.എഫ് 2ഉം നല്ല സിനിമ തന്നെയാണ്. എന്നാല്‍ കെ.ജി.ഫ് 1 ആണ് എനിക്ക് കൂടുതല്‍ ഇഷ്ടം,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: prithviraj about the dialogue in kgf 2