രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് പൃഥ്വിരാജ് സുകുമാരന്‍. വളരെ പെട്ടെന്ന് മലയാളത്തിലെ മുന്‍നിരയിലേക്കുയര്‍ന്ന പൃഥ്വി, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ഗായകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിക്കാനും പൃഥ്വിക്ക് സാധിച്ചു.
സിനിമകളില്‍ പുകവലിയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വെക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് സിനിമയില്‍ എഴുതിക്കാണിച്ചതുകൊണ്ട് ആരും പുകവലി നിര്‍ത്താന്‍ പോകുന്നില്ലെന്ന് പൃഥ്വി പറഞ്ഞു. അത്തരം ശീലങ്ങള്‍ നിര്‍ത്താന്‍ അവര്‍ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
താന്‍ ഇതുവരെ പുകവലിച്ചിട്ടില്ലെന്നും തനിക്ക് അതിനോട് താത്പര്യമില്ലെന്നും പൃഥ്വി പറഞ്ഞു. സിനിമ പോലൊരു വലിയ ബിസിനസ്സില്‍ പുകവലിക്കെതിരെ ബോധവത്കരണം നടത്തുന്നത് പോലെ ചാനലുകളിലും ചെയ്യണമെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. പ്രൈംടൈം സമയത്ത് പുകവലി പോലുള്ള ശീലങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും പൃഥ്വി പറഞ്ഞു.
‘പുകവലിക്കെതിരെ സിനിമയില്‍ ബോധവത്കരണം നടത്തണമെന്ന അഭിപ്രായം എനിക്കില്ല. കാരണം, സിനിമയില്‍ അങ്ങനെ കാണിക്കുന്നതുകൊണ്ട് അത്തരം ശീലങ്ങള്‍ ആരും നിര്‍ത്തുമെന്ന് എനിക്ക് തോന്നുന്നില്ല. ഞാന്‍ പുകവലിക്കുന്ന ആളല്ല, എനിക്ക് അതിനോട് താത്പര്യവുമില്ല. മാത്രമല്ല, സിനിമ എന്ന് പറയുന്നത് വലിയൊരു ബിസിനസാണ്. അതില്‍ തുടക്കത്തിലും ഇന്റര്‍വെല്ലിലും ഒന്നരമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ വെക്കുന്നത് കൊണ്ട് എന്താണ് പ്രയോജനം?
അതില്‍ ഇത്തരം ബോധവ്തകരണം വേണമെന്നത് ആരുടെ നിര്‍ബന്ധമാണ്. ഇനി സിനിമയെക്കാള്‍ സ്വാധീനിക്കുന്ന മറ്റൊരു മീഡിയമാണ് ന്യൂസ് ചാനലുകള്‍. ഒരുപക്ഷേ, പലരും ഒരുദിവസം ഏറ്റവുമധികം ഡിപ്പെന്‍ഡ് ചെയ്യുന്നത് ചാനലുകളെയാണ്. എന്തുകൊണ്ട് ചാനലുകളുടെ പ്രൈം ടൈമില്‍ പുകവലിക്കെതിരെയുള്ള ബോധവത്കരണം നടത്തിക്കൂട,’ പൃഥ്വിരാജ് പറയുന്നു.
പൃഥ്വിരാജ് സംവിധായകകുപ്പായമണിയുന്ന മൂന്നാമത്തെ ചിത്രം എമ്പുരാന്‍ റിലീസിന് തയാറെടുക്കുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ റിലീസായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. റിലീസിന് നാല് ദിവസം ബാക്കിയുള്ളപ്പോള്‍ പല റെക്കോഡുകളും ചിത്രം തകര്‍ത്തെറിഞ്ഞിരിക്കുകയാണ്. മാര്‍ച്ച് 27ന് എമ്പുരാന്‍ തിയേറ്ററുകളിലെത്തും.
Content Highlight: Prithviraj about statutory warning in cinemas