ഷൂട്ടിന് മുമ്പ് കാര്യം പറഞ്ഞിരുന്നെങ്കിൽ അത് കുഴപ്പമാണെന്ന് ലാലേട്ടൻ പറഞ്ഞേനെ, പക്ഷെ ഞങ്ങൾക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു: പൃഥ്വിരാജ്
Entertainment
ഷൂട്ടിന് മുമ്പ് കാര്യം പറഞ്ഞിരുന്നെങ്കിൽ അത് കുഴപ്പമാണെന്ന് ലാലേട്ടൻ പറഞ്ഞേനെ, പക്ഷെ ഞങ്ങൾക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd January 2025, 2:41 pm

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയിൽ തുടക്കം മുതൽ ഹൈപ്പിൽ കയറിയ ചിത്രമായിരുന്നു ലൂസിഫർ. ഒടിയൻ എന്ന പരാജയ ചിത്രത്തിന് ശേഷം മോഹൻലാലിന്റെ ഗംഭീര തിരിച്ചുവരവായിരുന്നു ലൂസിഫറിലൂടെ പ്രേക്ഷകർ കണ്ടത്.

ബോക്സ് ഓഫീസ് കളക്ഷനൊപ്പം നിരൂപക പ്രശംസ നേടാനും ലൂസിഫറിന് സാധിച്ചു. ലൂസിഫറിന്റെ വമ്പൻ വിജയത്തിന് ശേഷം രണ്ടാംഭാഗമായ എമ്പുരാനും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന നിലയില്‍ ഒരുങ്ങുകയാണ് എമ്പുരാന്‍.

ലൂസിഫറിന്റെ ലൊക്കേഷൻ

മൂന്ന് മണിക്കൂറോളമുള്ള ലൂസിഫറിൽ മോഹൻലാലിന് വെറും 42 മിനിറ്റാണ് സ്ക്രീൻ ടൈമെന്നും എന്നാൽ സിനിമ തുടങ്ങുന്നതിന് മുമ്പ് കാര്യം പറയുകയാണെങ്കിൽ ഇത്രയേ ഉള്ളൂവെന്ന ചോദ്യം വരുമെന്നും പൃഥ്വിരാജ് പറഞ്ഞു. മോഹൻലാലിനെ പോലെ ഒരു സ്റ്റാറിനെ ഷോ കേസ് ചെയ്യാന്‍ കൃത്യമായ ഒരു മെത്തേഡ് തങ്ങളുടെ കയ്യിലുണ്ടെന്ന് അറിയാമായിരുന്നുവെന്നും അദ്ദേഹം ഒരു പവർഫുൾ സ്റ്റാറാണെന്നും പൃഥ്വി പറഞ്ഞു.

‘ലൂസിഫറിന്റെ കാര്യമെടുത്താല്‍ ലാലേട്ടന്‍ വര്‍ക്ക് ചെയ്ത ആള്‍ക്കാരെ വെച്ചുനോക്കുമ്പോള്‍ ഞാനും മുരളിയും പുതിയ ആളുകളായിരുന്നു. ഒരു സ്റ്റാറിനെ എങ്ങനെ ഷോ കേസ് ചെയ്യണമെന്നതിനെ സംബന്ധിച്ച് ഞങ്ങള്‍ക്ക് വ്യത്യസ്തമായ ഒരു കാഴ്ചപ്പാടുണ്ടായിരുന്നു.

2 മണിക്കൂര്‍ 57 മിനുട്ടാണ് ലൂസിഫറിന്റെ ഫൈനല്‍ കട്ട്. അതില്‍ 42 മിനുട്ടോ മറ്റോ ലാലേട്ടന്‍ ഉള്ളൂ. നമ്മള്‍ സിനിമ തുടങ്ങുന്നതിന് മുമ്പ്, മൂന്ന് മണിക്കൂര്‍ സിനിമയില്‍ ലാലേട്ടന്‍ ഇത്രയേ ഉള്ളൂ കേട്ടോ എന്ന് പറഞ്ഞാല്‍ അയ്യോ അത് കുഴപ്പമാണല്ലോ എന്ന് പറയും.

എന്നാല്‍ ലാലേട്ടനെപ്പോലെ ഒരു സ്റ്റാറിനെ ഷോ കേസ് ചെയ്യാന്‍ കൃത്യമായ ഒരു മെത്തേഡ് ഞങ്ങളുടെ കയ്യിലുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഇത്ര മതി കാരണം അത്രയും പവര്‍ഫുള്‍ സ്റ്റാറാണ്. പവര്‍ഫുള്‍ ക്യാരക്ടറാണ്. അത്രയും വലിയ ഫാന്‍ ഫോളോയിങ് ഉള്ള സ്റ്റാറാണ്. ഇത്ര മതിയെന്നുള്ള ഒരു ജഡ്ജ്‌മെന്റ്.

അത് ഞങ്ങളുടെ ഒരു പുതിയ ചിന്തയായിരുന്നു. അടുത്ത ആള്‍ വരുമ്പോള്‍ ഇനിയും പുതിയ ആലോചനകളുമായി വരും. വർഷങ്ങൾക്ക് മുമ്പ് 5 കോടി മുടക്കിയെടുക്കുന്ന സിനിമ ബിഗ്ബജറ്റ് ചിത്രമാണെങ്കില്‍ ഇന്ന് ഇപ്പോള്‍ 30 കോടി വരുന്ന ഒരു സിനിമ എടുക്കുക എന്ന് പറയുന്നത് നമുക്ക് ഓക്കെയാണ്,’പൃഥ്വി പറഞ്ഞു.

 

Content Highlight: Prithviraj about stardom of mohanlal