കാലങ്ങളായി മലയാളം സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് പൃഥ്വിരാജ്. ഇന്ന് ഒരു പാൻ ഇന്ത്യൻ താരം കൂടിയാണ് പൃഥ്വി. ഏറ്റവും ഒടുവിൽ ഇറങ്ങിയ പൃഥ്വിരാജ് ചിത്രം ഗുരുവായൂരമ്പല നടയും മികച്ച വിജയം തിയേറ്ററിൽ നേടിയിരുന്നു.
കാലങ്ങളായി മലയാളം സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് പൃഥ്വിരാജ്. ഇന്ന് ഒരു പാൻ ഇന്ത്യൻ താരം കൂടിയാണ് പൃഥ്വി. ഏറ്റവും ഒടുവിൽ ഇറങ്ങിയ പൃഥ്വിരാജ് ചിത്രം ഗുരുവായൂരമ്പല നടയും മികച്ച വിജയം തിയേറ്ററിൽ നേടിയിരുന്നു.
പുതിയ അഭിനേതാക്കൾ മലയാളത്തിൽ ഉണ്ടാവുന്നത് തനിക്ക് സന്തോഷം നൽകുന്ന കാര്യമാണെന്ന് പറയുകയാണ് താരം. യുവ നടൻ നസ്‌ലെൻ അങ്ങനെയാണെന്നും, കുരുതി എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ നസ്‌ലെനെ കുറിച്ച് താൻ മുരളി ഗോപിയോട് പറഞ്ഞിട്ടുണ്ടെന്നും പൃഥ്വി പറയുന്നു. അതിപ്പോൾ സത്യമായെന്നും പൃഥ്വി കൂട്ടിച്ചേർത്തു. ഫിലിമി ബീറ്റിനോട് സംസാരിക്കുകയായിരുന്നു താരം.
‘ഒരു പുതിയ ടാലെന്റെഡ് ആയിട്ടുള്ള അഭിനേതാവിനെ കാണുമ്പോൾ എനിക്കൊക്കെ വലിയ സന്തോഷമാണ്. നമുക്ക് ഒരാളും കൂടെ ആവുകയല്ലേ ഇൻഡസ്ട്രിയിൽ. ഇവരൊക്കെ ഭാവിയിൽ മലയാളത്തിലെ മെയിൻ താരങ്ങളായി വരട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു.
മലയാള സിനിമയിൽ ലെജൻഡ്സ് ഇപ്പോഴും നിലനിൽക്കുന്നത് കൊണ്ട് എന്നെ ഇപ്പോഴും യങ്ങർ ജനറേഷനിൽ പെടുന്ന ഒരാളായിട്ടാണ് കാണുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.
ആ ഞാൻ തന്നെ എത്രയോ ആളുകളെ കണ്ടിരിക്കുന്നു. ഇപ്പോൾ ടൊവിനോയാണെങ്കിലും അങ്ങനെ ഒരുപാട് പേരുണ്ടല്ലോ. ഇപ്പോൾ ഇതാ നസ്‌ലെൻ.
എനിക്കിപ്പോഴും ഓർമയുണ്ട് കുരുതിയെന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ മുരളി ( മുരളി ഗോപി) ജോയിൻ ചെയ്യുന്നതിന് മുമ്പ് ഞാൻ മുരളിയുമായി ഒരു ദിവസം സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു, നസ്‌ലെൻ എന്നൊരു പയ്യനുണ്ട്.
അവൻ മിടുക്കനാണ്. ഭാവിയിൽ വലിയ സ്റ്റാർ ആവുമെന്ന് തോന്നുന്നുവെന്ന്. ഇപ്പോൾ നസ്‌ലെൻ നല്ല പോപ്പുലറായ ഒരു യങ്ങ്സ്റ്റാർ ആയിട്ട് മാറിയില്ലേ,’ പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj About Naslen And Kuruthi Movie Memories