Entertainment
മംഗലശ്ശേരി നീലകണ്ഠനായി ആ സൂപ്പർ സ്റ്റാർ വന്നാൽ മലയാളികൾ സ്വീകരിക്കുമോ: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 26, 11:34 am
Tuesday, 26th November 2024, 5:04 pm

നന്ദനം എന്ന ചിത്രത്തിലൂടെ രഞ്ജിത് മലയാളസിനിമക്ക് പരിചയപ്പെടുത്തിയ നടനാണ് പൃഥ്വിരാജ് സുകുമാരന്‍. കരിയറിന്റെ തുടക്കത്തില്‍ തന്റെ നിലപാടുകള്‍ പറഞ്ഞതിന്റെ പേരില്‍ വിമര്‍ശനം നേരിട്ട പൃഥ്വിരാജ് ഇന്ന് മലയാളസിനിമയുടെ മുന്‍നിര നടന്മാരില്‍ ഒരാളാണ്.

അഭിനയത്തിന് പുറമെ സംവിധായകന്‍, ഗായകന്‍, നിര്‍മാതാവ് എന്നീ മേഖലകളിലും പൃഥ്വി തന്റെ കഴിവ് തെളിയിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ആടുജീവിതത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും പൃഥ്വി സ്വന്തമാക്കി.

 

മോഹൻലാൽ അവതരിപ്പിച്ച മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രം ഷാരുഖ് ഖാൻ അവതരിപ്പിച്ചാൽ പ്രേക്ഷകർ സ്വീകരിക്കുമോ എന്നാണ് പൃഥ്വിരാജ് ചോദിക്കുന്നത്. തന്റെ ഗോൾഡ് എന്ന ചിത്രം പ്രേക്ഷർക്ക് വർക്ക്‌ ആവാത്തതിൽ കുഴപ്പമില്ലെന്നും ഇന്ന് മലയാളത്തിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് താനെന്നും പൃഥ്വി പറഞ്ഞു.

‘ഷാരുഖ് ഖാൻ എന്ന ഇന്ത്യയിലെ ഏറ്റവും വലിയ നടൻ, ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറുകളിൽ ഒരാൾ. അദ്ദേഹം നന്നായി മലയാളം പഠിച്ചിട്ട് മംഗലശ്ശേരി നീലകണ്ഠനായി അഭിനയിച്ചാൽ നമ്മൾ അംഗീകരിക്കുമോ?

എന്റെ ഗോൾഡ് എന്ന ചിത്രം പ്രേക്ഷകർക്ക് വർക്കായില്ല. അത് കുഴപ്പമില്ല. എനിക്കൊരു മുപ്പത് വയസ് ആയപ്പോഴേക്കും ഞാൻ കടന്ന് ചെല്ലുന്ന പല സിനിമ സെറ്റുകളിലും ഏറ്റവും പ്രായം കുറഞ്ഞ, എന്നാൽ ഏറ്റവും എക്സ്പീരിയൻസുള്ള നടനായിരുന്നു ഞാൻ.

പൃഥ്വിരാജിനെ പോലെ, അല്ലെങ്കിൽ പൃഥ്വിരാജ് എത്തിയ സ്ഥലത്ത് എത്തണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് ചെറുപ്പക്കാർ ഇന്നുണ്ടാവും. പക്ഷെ അപ്രതീക്ഷിതമായി ഞാൻ അടുത്ത വർഷങ്ങളിൽ ഒരുപാട് സിനിമകളുടെ തിരക്കിലാണ്. ഇപ്പോൾ മലയാളത്തിലെ ഒരു ഹൈലി പെയ്ഡ് ആക്ടർ കൂടിയാണ് ഞാൻ.

എന്റെ കാര്യവും എന്റെ ഫാമിലിയുമൊക്കെ നോക്കാൻ ആ വരുമാനമൊക്കെ കൂടുതലുമാണ്. എന്റെ ചേട്ടനെ ഞാനൊരു സിനിമയിൽ കാസ്റ്റ് ചെയ്യുകയാണെങ്കിൽ അതൊരിക്കലും അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടല്ല എന്ന് ഞാൻ വാക്ക് തരാം,’പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj About Mangalasserri Neelakandan Character And  Sharukh Khan