ദിലീഷ് പോത്തന്റെ ആദ്യ സംവിധാന സംരംഭമായ മഹേഷിന്റെ പ്രതികാരം മലയാള സിനിമയില്‍ ഒരു വഴിത്തിരിവുണ്ടാക്കിയ സിനിമയാണ്. ഫഹദ് എന്ന നടന്റെ അതുവരെ കാണാത്ത അഭിനയപാടവമായിരുന്നു മഹേഷിലൂടെ വെളിപ്പെട്ടത്.
മഹേഷിന്റെ പ്രതികാരം താന്‍ വളരെയധികം എന്‍ജോയ് ചെയ്ത് കണ്ട സിനിമയാണെന്ന് പറയുകയാണ് നടന്‍ പൃഥ്വിരാജ്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ഫഹദ് കടയില്‍ പോയി ചെരിപ്പ് വാങ്ങുന്ന സീന്‍ കണ്ടിട്ട് താന്‍ കോരിത്തരിച്ചിട്ടുണ്ടെന്നുമാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി പറയുന്നത്.
മാസ്, സിനിമാറ്റിക് പടങ്ങളാണല്ലോ പൃഥ്വിരാജിന്റെതായി പുറത്തിറങ്ങുന്നത്, അതിനപ്പുറം മഹേഷിന്റെ പ്രതികാരം പോലുള്ള റിയലിസ്റ്റിക് ടച്ചുള്ള സിനിമകളില്‍ പൃഥ്വി അഭിനയിക്കുന്നില്ലല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടന്‍.
”മഹേഷിന്റെ പ്രതികാരം പോലെ ഒരു സ്‌ക്രിപ്റ്റ് എനിക്ക് കിട്ടിയിട്ടില്ല. എന്നോടാരും അങ്ങനത്തെ കഥ പറഞ്ഞിട്ടില്ല. എന്നോട് ദിലീഷും ശ്യാമും വന്ന് ഒരു കഥ പറഞ്ഞു.
അവര്‍ എന്നോട് വന്ന് പറഞ്ഞത് ഭയങ്കര വലിയ ഒരു സിനിമയുടെ കഥയാണ്.
എനിക്ക് എല്ലാത്തരം സിനിമകളും ഇഷ്ടമാണ്. ഞാന്‍ മഹേഷിന്റെ പ്രതികാരം ഭയങ്കരമായി എന്‍ജോയി ചെയ്ത ഒരു പ്രേക്ഷകനാണ്. ലൂസിഫറും ഭയങ്കരമായി എന്‍ജോയ് ചെയ്യുന്ന ഒരു പ്രേക്ഷകനാണ്.
റിയലിസ്റ്റിക് സിനിമകളുടെ ഭാഗമായിട്ടുള്ളതിനെക്കുറിച്ചാണ് ചോദ്യം. ന്യൂ വേവ് ഓഫ് മലയാളം സിനിമയുടെ ഈസ്‌തെറ്റിക്‌സ് അനുസരിച്ച് അതിന്റെ സ്റ്റാര്‍ട്ടിങ് പോയിന്റ് എന്ന് പറയാവുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിറ്റി ഓഫ് ഗോഡ് ആണ.
അതിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്നായിരുന്നു ഞാന്‍. അതൊക്കെ ആള്‍ക്കാര് മറക്കുകയാണ്. അയ്യപ്പനും കോശിയേക്കാള്‍ റിയലിസ്റ്റിക് ആകാന്‍ പറ്റുമോ ഒരു സിനിമക്ക്.
മമ്ത മോഹന്‍ദാസ്, സുരാജ് വെഞ്ഞാറമൂട്, വിന്‍സി അലോഷ്യസ് എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.
Content Highlight: Prithviraj about Maheshinte Prathikaram movie and Fahad Fasil acting in it