ലൊക്കേഷനില്‍ 5000 പേരുണ്ടായിട്ടോ 25 ബസ്സുണ്ടായിട്ടോ 300 ലൈറ്റ് ബോയ്‌സ് ഉണ്ടായിട്ടോ കാര്യമില്ല; ലൂസിഫര്‍ സെറ്റ് കണ്ട് അമ്പരന്ന അസിസ്റ്റന്‍സിനോട് പറഞ്ഞ കാര്യത്തെ കുറിച്ച് പൃഥ്വി
ഒരു സിനിമ ലൊക്കേഷനില്‍ എന്തെല്ലാം വലിയ സന്നാഹങ്ങള്‍ ഉണ്ടായിട്ടും കാര്യമില്ലെന്നും ചെറിയ സ്‌ക്രീനില്‍ നമ്മള്‍ കണ്‍സീവ് ചെയ്യുന്നത് എന്താണോ അതില്‍ മാത്രമേ കാര്യമുള്ളൂവെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. തന്റെ ആദ്യചിത്രമായ ലൂസിഫറിന്റെ ലൊക്കേഷന്‍ കണ്ട് അമ്പരന്ന തന്റെ അസിസ്റ്റന്റ്‌സുമാര്‍ തന്നോട് ചോദിച്ച കാര്യത്തെ കുറിച്ചും അവര്‍ക്ക് നല്‍കിയ മറുപടിയെ കുറിച്ചുമാണ് പൃഥ്വി സംസാരിച്ചത്.
‘ ലൂസിഫറിന്റെയൊക്കെ ലൊക്കേഷനില്‍ ചില ദിവസം വരുമ്പോള്‍ 5000 പേരൊക്കെയുണ്ടാകും. ലൊക്കേഷനില്‍ 300 ലേറെ കാറുകള്‍ കാണും. 20 25ലേറെ ബസ്സുകള്‍ ഉണ്ടാകും. നമ്മള്‍ രാവിലെ ലൊക്കേഷനിലേക്ക് വരുമ്പോള്‍ എന്റമ്മോ ഇതെന്താ എന്നൊരു തോന്നല്‍ ഉണ്ടാകും.
എന്റെ അസിസ്റ്റന്റ്‌സൊക്കെ ചേട്ടാ ഇതെന്താണ് കഥ എന്ന മട്ടില്‍ എന്നെ നോക്കും. അപ്പോള്‍ ഞാന്‍ എല്ലാവരോടും പറയാറ്, ഈ വെളിയില്‍ കാണുന്നത് എത്ര വലുതാണെങ്കിലും അത് ഇനി എത്ര വലിയ പരിപാടിയാണെങ്കിലും കാര്യമില്ലെന്നും നമ്മള്‍ കണ്‍സീവ് ചെയ്യുന്നത് റെക്ടാംഗിള്‍ സ്‌ക്രീനില്‍ വരുന്ന ഈ ഫ്രേമില്‍ കൊള്ളുന്ന സാധനമാണെന്നുമാണ്.
ഫ്രേമിന്റെ വെളിയില്‍ ലൈറ്റ് പിടിക്കാന്‍ 300 പേരുണ്ട് ആറ് ജനറേറ്റുണ്ട് എന്നൊക്കെയുണ്ടെങ്കിലും നമ്മള്‍ ചെയ്യുന്നത് എന്താണ് എന്നുള്ളതാണ്. വെളിയില്‍ വെറും പത്ത് പേരുണ്ടെങ്കിലും അയ്യായിരം പേരുണ്ടെങ്കിലും ഈ സ്‌ക്രീനില്‍ എന്ത് വരുന്നു എന്നതാണെന്നും ആ പെര്‍സ്‌പെക്ട് ഉണ്ടാകുക എന്നതിലാണ് കാര്യമെന്നും പറയാറുണ്ട്. ഫൈനല്‍ പ്രൊഡക്ട് എങ്ങനെ വരുന്നു എന്നതില്‍ മാത്രമാണ് കാര്യം, പൃഥ്വി പറഞ്ഞു.
ഒരു സെറ്റിലേക്ക് വരുമ്പോള്‍ അവിടെ വെച്ച് താങ്കള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു കാര്യം എന്താണെന്ന ചോദ്യത്തിന് ആളുകള്‍ പ്ലാന്‍ ചെയ്യുന്നതാണെന്നായിരുന്നു പൃഥ്വിയുടെ മറുപടി.
ചില സെറ്റുകളില്‍ ചെല്ലുമ്പോള്‍ സീന്‍ എങ്ങനെയാണ് എടുക്കേണ്ടത് എന്നതിനെ സംബന്ധിച്ച് പ്ലാനിങ് നടക്കുന്നത് കാണാറുണ്ട്. ഈ പ്ലാന്‍ ചെയ്യാനൊക്കെ നമുക്ക് ഒരുപാട് സമയം കിട്ടിയിട്ടുണ്ടാകുമല്ലോ.
നിങ്ങള്‍ ഇങ്ങനെ അഭിനയിച്ചുകാണിക്കൂ അത് നമുക്ക് ഇവിടെ വെച്ച് ഇങ്ങനെ ക്യാപ്ച്ചര്‍ ചെയ്യാമെന്നൊക്കെ പറയുന്ന ഫിലിം മേക്കേര്‍സ് ഉണ്ട്. എന്നാല്‍ എന്റെ പ്രോസസ് അതല്ല. ഓരോ സീനും എങ്ങനെ ഷൂട്ട് ചെയ്യണമെന്നത് സംബന്ധിച്ച് കൃത്യമായ ഒരു ഐഡിയ എനിക്കുണ്ടാകും. എന്റെ സിനിമയുടെ ലൊക്കേഷനുകളില്‍ രാവിലെ വന്നാല്‍ എന്താണ് എടുക്കേണ്ടത് എന്ന പ്ലാനിങ് ഒന്നും ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ എനിക്കത് ഫ്രസ്‌ട്രേറ്റിങ് ആണ്.
അതേസമയം സെറ്റില്‍ എത്തിയ ശേഷം മാത്രം സീന്‍ എങ്ങനെ എടുക്കണമെന്ന് ആലോചിക്കുന്ന സിനിമകളുടെ ഭാഗമായിട്ടുണ്ട് ഞാന്‍. അങ്ങനെ ചെയ്ത സിനിമകള്‍ സൂപ്പര്‍ ഹിറ്റ് ആയിട്ടുമുണ്ട്. എന്നാല്‍ ആ രീതിയോട് എനിക്ക് യോജിപ്പില്ല, എന്റെ രീതി അതല്ല,’ പൃഥ്വി പറഞ്ഞു.
Content Highlight: Prithviraj about Lucifer Location and Scene Preparation