പൃഥ്വിരാജ്- ഡിജോ ജോസ് ആന്റണി ചിത്രം ജന ഗണ മന റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. അതേസമയം ജന ഗണ മനക്ക് പിന്നാലെ ആടുജീവിതം, കടുവ, കാളിയന്‍ എന്നിങ്ങനെ വമ്പന്‍ റിലീസുകളാണ് പൃഥ്വിയുടേതായി വരാനിരിക്കുന്നത്.
ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി മെലിഞ്ഞ പൃഥ്വിയുടെ ഫോട്ടോകളെല്ലാം വൈറലായിരുന്നു. ഇടയ്ക്ക് തന്റെ വര്‍ക്കൗട്ട് വീഡിയോസും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.
ആടുജീവിതത്തിന്റെ ഷൂട്ടിന് വേണ്ടി മെലിഞ്ഞ് പിന്നീട് കടുവ സിനിമയുടെ ചിത്രീകരണത്തിന് പോയപ്പോഴുള്ള രസകരമായ ഒരു അനുഭവം പറയുകയാണ് പൃഥ്വിരാജ്. ജന ഗണ മനയുടെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യാ ഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വി.
പല സിനിമകള്‍ക്കും വേണ്ടി പല തരത്തില്‍ ഗെറ്റപ്പ് വേണ്ടി വരുമ്പോള്‍ അത് എങ്ങനെയാണ് മെയിന്റൈന്‍ ചെയ്യുന്നത് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
”ഞാന്‍ ഏറ്റവും മെലിഞ്ഞിരുന്ന ഒരു സമയമുണ്ട്. അത് ശരിക്ക് നിങ്ങളാരും കണ്ടിട്ടില്ല. കാരണം ഞാന്‍ ഏറ്റവും ക്ഷീണിച്ചിരുന്ന സമയത്തിന് ശേഷം ഒരു മൂന്ന് മാസം കൊവിഡ് കാരണം ജോര്‍ദാനില്‍ ഷൂട്ടിങ്ങ് ഇല്ലാതെ സ്റ്റക്ക് ആയതിന് ശേഷമാണ് ഞാന്‍ നാട്ടിലേക്ക് വരുന്നത്. ആ ലുക്ക് ആടുജീവിതം സിനിമ ഇറങ്ങുമ്പോള്‍ നിങ്ങള്‍ കാണും.
ആ സമയത്ത് ഒരുപാട് ഹെല്‍ത്ത് ഇഷ്യൂസ് എനിക്ക് ഉണ്ടായിരുന്നു. കാരണം അതൊരു അണ്‍ഹെല്‍ത്തി വെയിറ്റ് ലോസ് ആയിരുന്നു.
കഴിഞ്ഞ വര്‍ഷം മധ്യത്തോടെ കടുവയുടെ ആദ്യത്തെ ഷെഡ്യൂള്‍ കാഞ്ഞിരപ്പള്ളിയില്‍ ഷൂട്ട് ചെയ്യാന്‍ പോയിരുന്നു.
അന്ന് കാണുമ്പോള്‍ ഫിസിക്കലി ഫിറ്റ് ആണ്. ഷര്‍ട്ട് ഊരി ജിമ്മില്‍ നില്‍ക്കുമ്പോള്‍ സിക്‌സ് പാക്ക് ഒക്കെ ഉണ്ട്. പക്ഷെ, മുണ്ടും ജുബ്ബയും ഒക്കെ ഉടുത്ത് വരുമ്പോള്‍ ഭയങ്കര മെലിഞ്ഞിരിക്കുന്നതായുള്ള ഫീല്‍ ആയിരുന്നു.
അപ്പൊ ഷാജിയേട്ടന്‍ എന്റെയടുത്ത് വന്ന്, എന്താണ് മോനേ ഇത്, കുറച്ച് തടിവെക്കൂ, എന്നൊക്കെ പറഞ്ഞു.
അങ്ങനെ കടുവയുടെ സെക്കന്‍ഡ് ഷെഡ്യൂള്‍ ആയപ്പോള്‍ എനിക്ക് കുറച്ച് തടി വെക്കേണ്ടിവന്നു. കടുവയില്‍ ഇപ്പോഴും ഒന്നുരണ്ട് സീനില്‍ ഞാന്‍ മെലിഞ്ഞിരിക്കുന്ന ലുക്ക് കാണാം,” പൃഥ്വിരാജ് പറഞ്ഞു.
ബ്ലെസിയാണ് ആടുജീവിതം സംവിധാനം ചെയ്യുന്നത്. ബെന്യാമിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ തിരക്കഥയൊരുക്കുന്നത് ജിനു വി. എബ്രഹാമാണ്.
Content Highlight: Prithviraj about Kaduva and Aadujeevitham shooting experience and Shaji Kailas comment