അതിഗംഭീരമായി കോമഡി ചെയ്യുന്ന അനവധി ലെജന്റുകളുള്ള ഇന്‍ഡസ്ട്രിയാണ് മലയാളമെന്നും കോമഡിയുടെ കാര്യത്തില്‍ അവരുടെയൊന്നും ഏഴലത്ത് പോലും എത്താന്‍ തന്നെക്കൊണ്ടൊന്നും സാധിക്കില്ലെന്നും പറയുകയാണ് നടന്‍ പൃഥ്വിരാജ്. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌ക്രിപ്റ്റില്‍ എഴുതിവെച്ച കോമഡികള്‍ അതുപോലെ ഡെലിവര്‍ ചെയ്യുകയല്ലാതെ സ്‌പോര്‍ട്ടില്‍ കോമഡി പറയാനുള്ള വലിയ കഴിവൊന്നും തനിക്കില്ലെന്നാണ് പൃഥ്വി പറയുന്നത്.
ഒപ്പം ജഗതി ശ്രീകുമാറിനെപ്പോലെ കോമഡി കൈകാര്യം ചെയ്യുന്ന മലയാള സിനിമയിലെ അതികായരെ കുറിച്ചും പൃഥ്വി അഭിമുഖത്തില്‍ സംസാരിച്ചു. കോമഡിയുടെ കാര്യത്തില്‍ ഈസിനെസ് കിട്ടുന്ന പോയിന്റ് എവിടെയാണ് എന്ന ചോദ്യത്തിനായിരുന്നു പൃഥ്വിയുടെ മറുപടി.
‘ കോമഡിയുടെ കാര്യത്തില്‍ സ്‌ക്രിപ്റ്റും പിന്നെ ഡയറക്ടറുടെ ക്ലാരിറ്റിയും തന്നെയാണ് പ്രധാനം. എനിക്ക് തോന്നുന്നത് ഓര്‍ഗാനിക്ക് ആയിട്ട് സ്‌ക്രിപ്റ്റിലുള്ള ഹ്യൂമര്‍ മാത്രമേ എനിക്ക് അഭിനയിച്ചു ഫലിപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ്.
അല്ലാതെ മലയാളത്തില്‍ തന്നെ ലെജന്ററി ആയിട്ടുള്ള ആക്ടേഴ്‌സ് ഉണ്ടല്ലോ, ജഗതി ശ്രീകുമാറിനെപ്പോലുള്ളവര്‍. എന്റെ തന്നെ സിനിമകളില്‍ ഒരു നോര്‍മല്‍ സീന്‍ കൊടുത്തിട്ട് അമ്പിളേച്ചേട്ടാ എന്തെങ്കിലും ഒരു സാധനം ഇട്ടോ കേട്ടോ, അവിടെ ഒരു ചിരിവന്നാല്‍ നല്ലതാണെന്ന് പറയുമ്പോള്‍ പുള്ളിക്കാരന്‍ ഒരു സാധനം ചെയ്ത് ചിരിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
എനിക്കത് പറ്റില്ല. എനിക്ക് അതിനുള്ള കഴിവില്ല. സ്‌ക്രിപ്റ്റില്‍ ഓര്‍ഗാനിക്ക് ആയിട്ടുള്ള ഹ്യൂമര്‍ ഉണ്ടാവുക, അതിനേക്കാള്‍ പ്രധാനം അത് എങ്ങനെ കണ്‍സീവ് ചെയ്യണമെന്ന ക്ലാരിറ്റിയുള്ള ഡയറക്ടര്‍ ഉണ്ടാവുക എന്നതാണ്.
ഞാന്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നത് എല്ലാ നടന്മാരും ഡയറക്ടേഴ്‌സ് വെക്കുന്ന ഒരു ലിമിറ്റിനുള്ളില്‍ വര്‍ക്ക് ചെയ്യുന്നവരാണ് എന്നാണ്. ആ ചട്ടക്കൂടിന് പുറത്തേക്ക് പോകാന്‍ ഒരു നടന് സാധിക്കില്ല പോകാന്‍ പാടില്ല.
ഇതില്‍ നിഖിലയ്ക്കും എനിക്കുമൊക്കെ കിട്ടിയ ലക്ഷ്വറി എന്താണെന്ന് വെച്ചാല്‍ വിപിന്‍ എന്ന സംവിധായകന്‍ തന്നെയാണ്. വിപിന്‍ എക്‌സ്ട്രീമിലി ടാലന്റഡ് ഫിലിം മേക്കറാണ്. അവനില്‍ എനിക്ക് നല്ല വിശ്വാസമുണ്ട്. അത് ഓക്കെയാണ് രാജു കുഴപ്പമില്ല എന്ന് പറഞ്ഞാല്‍ ഞാന്‍ വിപിനെ ട്രസ്റ്റ് ചെയ്യുകയാണ് ചെയ്യുക.
വിപിനേ, ഞാന്‍ ചെയ്ത ആ മറ്റേ സാധനം വര്‍ക്കിങ് ആണോ എന്നൊക്കെ ഡബ്ബിങ് സമയത്ത് അവനോട് ചോദിക്കും. ഓക്കെയാണ് രാജു, ഓക്കെയാണ് എന്ന് പറയും. അപ്പോള്‍ പിന്നെ നമ്മളും ഓക്കെയാണല്ലോ,’ പൃഥ്വി പറഞ്ഞു.
Content Highlight: Prithviraj about Jagathy Sreekumar comedy