Advertisement
Entertainment
വിനീത് വിളിച്ചപ്പോൾ മാത്രമാണ് ഞാൻ അതിന് തയ്യാറായത്, അവന്റെ പടത്തിൽ ഒരു ചാൻസ് കിട്ടിയാല്ലോ: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 11, 04:04 am
Tuesday, 11th February 2025, 9:34 am

മലയാളത്തിലെ ഓൾറൗണ്ടർമാരിൽ ഒരാളാണ് പൃഥ്വിരാജ്. നന്ദനം എന്ന സിനിമയിലൂടെ കരിയർ തുടങ്ങിയ അദ്ദേഹം ഇന്ന് വിവിധ ഭാഷകളിൽ അഭിനയിക്കുന്ന ഒരു താരവും മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളുമാണ്.

മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായ എമ്പുരാന്റെ സംവിധായകനാണ് പൃഥ്വി. സിനിമ മാർച്ച് 27 ന് പ്രക്ഷകർക്ക് മുന്നിലെത്തും.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പ്രണവ് മോഹൻലാൽ ചിത്രം ഹൃദയത്തിൽ ഒരു ഗാനം പൃഥ്വിരാജ് ആലപിച്ചിരുന്നു. സാധാരണ ഒരു പാട്ടുപാടാൻ അത്ര താത്പര്യമില്ലാത്ത താൻ വളരെ ഇൻട്രസ്റ്റോടെയാണ് ഹൃദയത്തിൽ പാടിയതെന്ന് താരം പറയുന്നു. ഒരു സിനിമയിൽ പാടിയത് കൊണ്ട് അടുത്ത സിനിമ തന്നെ വെച്ച് എടുത്താല്ലോയെന്ന് താൻ കരുതിയെന്നും പൃഥ്വി പറഞ്ഞു.

എന്നെ ആദ്യമായി ഒരു പാട്ട് പാടാൻ വിളിക്കുന്നത് വിദ്യസാഗർ സാറാണ്  – പൃഥ്വിരാജ്

‘എനിക്ക് അന്നും ഇന്നും പാടാൻ വളരെ ഇഷ്ടമുള്ള ആളൊന്നുമല്ല. ഒരു പാട്ട് റെക്കോർഡ് ചെയ്യുന്നത് ഒരുപാട് എൻജോയ് ചെയ്യുന്ന ആളുമല്ല ഞാൻ. ഇപ്പോഴും എന്നെ പാട്ട് പാടാൻ വിളിക്കുമ്പോൾ മടിയാണ്. ഒരുപാട് പറഞ്ഞ് കൺവിൻസൊക്കെ ചെയ്തിട്ടാണ് എന്നെ വിളിക്കുക. ഞാൻ ആകെ റെഡിയായി ചെന്ന് പാടിയത് വിനീത് ശ്രീനിവാസൻ വിളിച്ചപ്പോൾ മാത്രമാണ്. ഒന്നാമത്തെ കാരണം അത് നല്ല താത്പര്യം തോന്നി. പ്രണവിന് വേണ്ടി ഞാൻ പാടുന്നു, പിന്നെ ഒരു പാട്ട് പാടിയാൽ അടുത്ത പടം വിനീത് എന്നെ വെച്ച് എങ്ങാനും എടുത്താല്ലോ,’ പൃഥ്വിരാജ് പറയുന്നു.

ദീപക് ദേവിന്റെ സംഗീതത്തിൽ പുതിയ മുഖത്തിലാണ് പൃഥ്വി ആദ്യമായി പാടുന്നത്. എന്നാൽ തന്നെ ആദ്യമായി ഒരു പാട്ട് പാടാൻ വിളിച്ചത് വിദ്യാസാഗർ ആണെന്നും പൃഥ്വി പറഞ്ഞു.

‘സത്യത്തിൽ എന്നെ ആദ്യം പാടാൻ വിളിക്കുന്നത് ദീപക് ദേവ് അല്ല. എന്നെ ആദ്യമായി ഒരു പാട്ട് പാടാൻ വിളിക്കുന്നത് വിദ്യസാഗർ സാറാണ്. രഞ്ജിത്ത് ഏട്ടന്റെ റോക്ക് ആൻഡ്‌ റോൾ ആണെന്ന് തോന്നുന്നു സിനിമ. അന്നെനിക്ക് എന്തോ കാരണം കൊണ്ട് പോവാൻ പറ്റിയില്ല. സമത്തിന്റെയോ ഡേറ്റിന്റെയോ പ്രശ്നം കാരണമാണ് ചെയ്യാൻ പറ്റാഞ്ഞത്,’താരം പറഞ്ഞു.

 

Content Highlight: Prithviraj About Hridhayam Movie Song And Vineeth Sreenivasan