ഫാമിലിയും വര്‍ക്കും മാനേജ് ചെയ്യുന്നതില്‍ താനൊരു വന്‍ പരാജയമാണെന്നും തനിക് ഒരുപാട് സുഹൃദ് വലയങ്ങള്‍ ഒന്നുമില്ലെന്നും പറയുകയാണ് പൃഥ്വിരാജ്. ക്ലബ് എഫ്.എം യു.എ.ഇ ക്കു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
കല്യാണം കഴിഞ്ഞാലും പ്രയോറിറ്റി സിനിമ തന്നെയായിരിക്കും, വൈഫ് ആകില്ല എന്ന് മുമ്പ് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ടല്ലോ, ഇപ്പോഴെന്താണ് താങ്കളുടെ പ്രയോറിറ്റി എന്ന അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.
‘അങ്ങനെ തന്നെയാണെന്നാണ് സുപ്രിയയുടെ അഭിപ്രായം. നിര്‍ഭാഗ്യവശാല്‍ ഈ സിനിമ എന്ന് പറയുന്നതുതന്നെ ഒരു ഫീല്‍ഡ് ഓഫ് വര്‍ക് അല്ല. രാവിലെ ഒമ്പതു മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ ഞാന്‍ സിനിമക്ക് വേണ്ടി ചിലവാക്കുമെന്ന് ഒരിക്കലും തീരുമാനിക്കാന്‍ പറ്റില്ല. എന്നെക്കാള്‍ നന്നായി, ബെറ്റര്‍ ആയി ഇതിനെ കൈകാര്യം ചെയ്യുന്ന ആളുകളുണ്ട്. പക്ഷെ ഞാന്‍ അതില്‍ ഒരു വന്‍ പരാജയമാണ്. കാരണം ത്രൂഔട്ട് സിനിമയിലാണ് എന്റെ പരിപാടികള്‍ ഒക്കെ.
എനിക്കങ്ങനെ വലിയ സുഹൃദ് വലയങ്ങളൊന്നുമില്ല. നിങ്ങള്‍ക്കങ്ങനെ എന്നെ പുറത്ത് ഒരുപാട് ആഘോഷ പരിപാടികളില്‍ ഒന്നും കാണാന്‍ സാധിക്കില്ല. അപ്പോള്‍ എനിക്ക് ബോധപൂര്‍വമായ ഒരു തീരുമാനം എടുക്കേണ്ടി വരും. കാപ്പ പ്രമോഷന്‍സ് കഴിഞ്ഞാല്‍ ഞാന്‍ രണ്ടാഴ്ച എന്റെ ഫാമിലിക്ക് വേണ്ടി മാറ്റിവെക്കും. അപ്പോഴും ഇടക്കെപ്പോഴെങ്കിലും ഞാന്‍ ഫോണോന്നെടുത്ത് ഏതെങ്കിലും ലൊക്കേഷന്‍ സെറ്റായോ എന്ന് ചോദിച്ചാല്‍ സുപ്രിയ അവിടെ ഇരുന്ന് കണ്ണുരുട്ടാന്‍ തുടങ്ങും,’ പൃഥ്വിരാജ് പറഞ്ഞു.
2022ല്‍ റീലീസ് ചെയ്ത കാപ്പയാണ് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം. കൊട്ട മധു എന്ന ഗുണ്ടാ നേതാവായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തിയത്. ആസിഫ് അലി, അപര്‍ണ ബാലമുരളി, അന്ന ബെന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: prithviraj about holydays with family