| Friday, 29th March 2024, 5:43 pm

'നമുക്ക് ഏറ്റവും വേദനിക്കുന്ന സ്ഥലത്താണ് അത് ഒട്ടിച്ചുവെച്ചത്'; ആടുജീവിതത്തിലെ മേക്കോവറിനെക്കുറിച്ച് പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആടുജീവിതത്തിലെ തന്റെ നഖം ഒറിജിനൽ അല്ലെന്ന് നടൻ പൃഥ്വിരാജ്. ആദ്യം വളർത്താമെന്ന ചർച്ച നടന്നതാണെന്നും പക്ഷെ വളർത്തിയാൽ ഒരു സീൻ എടുത്തിട്ട് പൊട്ടിപ്പോയാൽ കണ്ടിന്യൂറ്റി നഷ്ടപ്പെടുമെന്നും പൃഥ്വിരാജ് പറഞ്ഞു. നഖം പ്ലാസ്റ്റിക് അല്ലാതെ വേറെ ഒരു സാധനം വെച്ചാണ് ഉണ്ടാക്കിയതെന്നും അത് ഒരു ഗ്ലൂവിൽ സ്റ്റിക് ചെയ്ത് വെച്ചതാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

ആ നഖം തന്റെ തൊലിയിൽ ചേർത്തുവെച്ചാണ് വെക്കുന്നതിനും അത് വെക്കുമ്പോൾ നല്ല വേദനയാണെന്നും പൃഥ്വിരാജ് പറഞ്ഞു. തനിക്ക് മേക്കപ്പ് ഇടാൻ ഒരു മണിക്കൂറും അത് അഴിക്കാൻ രണ്ട് മണിക്കൂറുമാണ് വേണ്ടതെന്നും പൃഥ്വിരാജ് ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ആ നഖം ഒറിജിനൽ അല്ല. ഒറിജിനൽ വളർത്തിയാൽ ചിലപ്പോൾ പൊട്ടിപ്പോകും. ആദ്യം വളർത്താം എന്നൊക്കെ ഞാൻ പറഞ്ഞതാണ്. ഒറിജിനൽ വളർത്തിയാൽ ഉള്ള പ്രശ്നം എന്തെന്നാൽ വളർത്തി ഒരു സീൻ എടുത്തിട്ട് പൊട്ടിപ്പോയാൽ കണ്ടിന്യൂറ്റി പോയി. പ്ലാസ്റ്റിക് അല്ല വേറെ എന്തോ ഒരു സാധനമാണ്. അത് ഉണ്ടാക്കി സ്പെഷ്യൽ ഗ്ലൂ സ്റ്റിക്ക് ചെയ്തു വെച്ചതാണ്.

നമുക്ക് ഏറ്റവും വേദനിക്കുന്ന സ്ഥലമാണല്ലോ നഖത്തിന്റെ അറ്റത്തുള്ള തൊലി, അവിടെയാണ് ഇത് സ്റ്റിക്ക് ചെയ്തത്. വൈകുന്നേരത്ത് ഇത് ഇളക്കാൻ ഒരു പരിപാടിയായിരുന്നു. കുറച്ച് സ്കിന്നിലേക്ക് ഓവർലാപ് ചെയ്ത് വെക്കണം അതല്ലെങ്കിൽ ഒട്ടിച്ചത് അറിയും. കുറച്ച് സ്കിന്നിലേക്ക് ഓവർ ലാപ്പ് ചെയ്ത് ഒട്ടിച്ചിട്ട് രഞ്ജിത്ത് ഒരു ഫേക്ക് ലെയർ ഓഫ് സ്കിന്ന് ഉണ്ടാകും. ക്ലോസപ്പ് കാണിക്കുമ്പോൾ അത് മനസ്സിലാകും. ഞാൻ മേക്കപ്പ് ഇടാൻ ഒരു ഒന്നരമണിക്കൂർ സമയം എടുക്കും, മേക്കപ്പ് ഊരാൻ ഒരു രണ്ടു മണിക്കൂർ എടുക്കും,’ പൃഥ്വിരാജ് പറഞ്ഞു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആടുജീവിതം വെള്ളിത്തിരയിലെത്തിയിരിക്കുകയാണ്. ബ്ലെസി എന്ന സംവിധായകന്റെ സ്വപ്‌ന സിനിമക്ക് ആദ്യ ഷോ മുതല്‍ തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. നോവലിന്റെ തീവ്രത സ്‌ക്രീനില്‍ കാണിക്കാന്‍ ബ്ലെസിക്ക് സാധിച്ചു. പൃഥ്വിരാജ് എന്ന നടന്‍ നജീബായി ജീവിക്കുകയായിരുന്നു. ഇതിന് മുകളില്‍ മികച്ചതാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നാണ് സിനിമ കണ്ടവരുടെ പ്രതികരണം.

Content Highlight: Prithviraj about his makeover in aadujeevitham

We use cookies to give you the best possible experience. Learn more