ഔട്ട്സ്റ്റാൻഡിങ് പീസ് ഓഫ് സിനിമയാണത്, എന്നുകരുതി അങ്ങനെയൊരു സിനിമ എടുക്കരുത്: പൃഥ്വിരാജ്
Entertainment
ഔട്ട്സ്റ്റാൻഡിങ് പീസ് ഓഫ് സിനിമയാണത്, എന്നുകരുതി അങ്ങനെയൊരു സിനിമ എടുക്കരുത്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th November 2024, 3:09 pm

നന്ദനം എന്ന ചിത്രത്തിലൂടെ രഞ്ജിത് മലയാളസിനിമക്ക് പരിചയപ്പെടുത്തിയ നടനാണ് പൃഥ്വിരാജ് സുകുമാരന്‍. കരിയറിന്റെ തുടക്കത്തില്‍ തന്റെ നിലപാടുകള്‍ പറഞ്ഞതിന്റെ പേരില്‍ വിമര്‍ശനം നേരിട്ട പൃഥ്വിരാജ് ഇന്ന് മലയാളസിനിമയുടെ മുന്‍നിര നടന്മാരില്‍ ഒരാളാണ്.

അഭിനയത്തിന് പുറമെ സംവിധായകന്‍, ഗായകന്‍, നിര്‍മാതാവ് എന്നീ മേഖലകളിലും പൃഥ്വി തന്റെ കഴിവ് തെളിയിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ആടുജീവിതത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും പൃഥ്വി സ്വന്തമാക്കി.

ലോക സിനിമകൾ കാണുന്നത് നല്ലതാണെന്നും എല്ലായിടത്തും നല്ല സിനിമകൾ ഉണ്ടാവുന്നുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. ഈയിടെ ഒരു ഫ്രഞ്ച് സിനിമ കണ്ടപ്പോൾ താൻ തരിച്ചിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.

‘ലോക സിനിമകൾ കാണാൻ പറ്റിയാൽ കാണുന്നതൊക്കെ നല്ലതാണ്. എല്ലായിടത്തും ആളുകൾ മികച്ച സിനിമകൾ ഉണ്ടാക്കുന്നുണ്ട്. മികച്ച വർക്കുകൾ പുറത്തിറങ്ങുന്നുണ്ട്. ഔട്ട്സ്റ്റാൻഡിങ് പീസ് ഓഫ് സിനിമയാണ് അതെന്നും പൃഥ്വിരാജ് പറയുന്നു.

ഞാൻ ഈയിടെയാണ് അധീന എന്ന ഒരു സിനിമ കാണുന്നത്. ഞാൻ തരിച്ചിരുന്നു പോയി. എന്തൊരു പടമാണത്. ഒരു ഫ്രഞ്ച് സിനിമയാണ്. നെറ്റ്ഫ്ലിക്സിലുണ്ട് എല്ലാവരും കാണണം. എന്നോട് ആ സിനിമയെ കുറിച്ച് പറയുന്നത് മറ്റൊരാളാണ്. ഔട്ട്സ്റ്റാൻഡിങ് പീസ് ഓഫ് സിനിമയാണത്. അത് കാണുന്നത് നല്ലതാണ്. അത് കണ്ടിട്ട് പക്ഷെ അത് പോലൊരു സിനിമ എടുക്കാൻ നിൽക്കരുത്,’ പൃഥ്വിരാജ് പറയുന്നു.

അതേസമയം മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായ എമ്പുരാന്റെ പണിപ്പുരയിലാണ് പൃഥ്വി. മോഹൻലാൽ നായകനാവുന്ന ചിത്രം ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാംഭാഗമാണ്. വിവിധ രാജ്യങ്ങളിൽ ഷൂട്ട് ചെയ്ത ചിത്രം അടുത്ത വർഷം മാർച്ച് 27ന് തിയേറ്ററുകളിലെത്തും.

 

Content Highlight: Prithviraj About French Movie  Adheena