ലൊക്കേഷൻ കണ്ട് പിടിക്കാൻ ഇത്രയും സമയമെടുത്ത മറ്റൊരു ചിത്രം എന്റെ കരിയറിൽ ഇല്ല; ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ച് പൃഥ്വി
Entertainment
ലൊക്കേഷൻ കണ്ട് പിടിക്കാൻ ഇത്രയും സമയമെടുത്ത മറ്റൊരു ചിത്രം എന്റെ കരിയറിൽ ഇല്ല; ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ച് പൃഥ്വി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 13th June 2024, 1:14 pm

മലയാളത്തിൽ ഇറങ്ങി വലിയ സാമ്പത്തിക വിജയമായ ചിത്രമായിരുന്നു ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ.

പ്രഖ്യാപനം മുതൽ തന്നെ ഹൈപ്പിന്റെ കൊടുമുടിയിൽ കയറിയ ചിത്രം ബോക്സ്‌ ഓഫീസിൽ വമ്പൻ വിജയം നേടുകയായിരുന്നു. 2019 ൽ ഇറങ്ങിയ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുമെന്ന് അന്ന് തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.

രണ്ടാം ഭാഗമായ എമ്പുരാൻ പ്രഖ്യാപിച്ചതോടെ വീണ്ടും ആരാധകർ ആവേശത്തിലായി. മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് പുറത്തിറക്കിയ ചിത്രത്തിന്റെ പോസ്റ്ററിന് വലിയ സ്വീകരണമായിരുന്നു സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

തന്റെ കരിയറിൽ ഒന്നര വർഷത്തോളം ഒരു സിനിമയുടെ ലൊക്കേഷന് വേണ്ടി നടന്നത് എമ്പുരാന് വേണ്ടിയാണെന്ന് പറയുകയാണ് പൃഥ്വിരാജ്. എന്നാൽ ലൂസിഫറിലെ പോലെ എറണാകുളവും തിരുവനന്തപുരവുമെല്ലാം ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ ഉൾപ്പെടുന്നുണ്ടെന്നും പൃഥ്വി കൂട്ടിച്ചേർത്തു. ദി ക്യൂ സ്റ്റുഡിയോട് സംസാരിക്കുകയായിരുന്നു താരം.

‘എമ്പുരാനിലും എറണാകുളവും തിരുവനന്തപുരവും വണ്ടിപെരിയാറുമൊക്കെയുണ്ട്. പക്ഷെ എമ്പുരാനിൽ മറ്റൊരു ലോകം കൂടിയുണ്ട്. എന്റെ ഒരു ഫ്രാഞ്ചയിസിയുടെ രണ്ടാംഭാഗം എന്ന നിലയ്ക്ക് മറ്റൊരു ലോകം കൂടിയുണ്ട്.

എപ്പോഴും നമ്മുടെ ഇന്ത്യൻ സിനിമകളിൽ അത്തരം കാര്യങ്ങൾ നമ്മൾ കൺസീവ് ചെയ്യാൻ ശ്രമിക്കുമ്പോൾ ചിലപ്പോൾ നമുക്കതിന്റെ ഒരു റിയൽ സാധനത്തിലേക്ക് എത്താൻ കഴിയാറില്ല.

എന്നാൽ എമ്പുരാനിൽ അങ്ങനെയുള്ള കാര്യങ്ങൾ റിയൽ ലൊക്കേഷനിൽ ചെന്ന് റിയലായി ഷൂട്ട്‌ ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. എന്റെ കരിയറിൽ ലൊക്കേഷൻ കണ്ട് പിടിക്കുന്ന കർത്തവ്യം ഒരു ഒന്നര വർഷകാലം നീണ്ടു നിന്നൊരു സിനിമ വേറേ ഉണ്ടായിട്ടില്ല,’പൃഥ്വിരാജ് പറയുന്നു.

 

Content Highlight:  Prithviraj About Empuran And Lucifer Movie