ആടുജീവിതം സിനിമയ്ക്ക് വേണ്ടി സംവിധായകൻ ബ്ലെസിയുടെ കഷ്ടപ്പാടിനെക്കുറിച്ച് പറയുകയാണ് നടൻ പൃഥ്വിരാജ്. 2008 -2009 കാലഘട്ടങ്ങളിലാണ് ബ്ലെസി ആടുജീവിതം സിനിമയാക്കുക എന്ന ഐഡിയയും ആയിട്ട് തന്നെ സമീപിക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു.
ആടുജീവിതം സിനിമയ്ക്ക് വേണ്ടി സംവിധായകൻ ബ്ലെസിയുടെ കഷ്ടപ്പാടിനെക്കുറിച്ച് പറയുകയാണ് നടൻ പൃഥ്വിരാജ്. 2008 -2009 കാലഘട്ടങ്ങളിലാണ് ബ്ലെസി ആടുജീവിതം സിനിമയാക്കുക എന്ന ഐഡിയയും ആയിട്ട് തന്നെ സമീപിക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു.
അന്നുമുതൽ ഇന്ന് വരെ താൻ മറ്റൊരു സിനിമയും ചെയ്യാതെ അല്ല ആടുജീവിതം ചെയ്തതെന്നും എന്നാൽ ബ്ലെസി ചേട്ടൻ അങ്ങനെയല്ലെന്നും പൃഥ്വിരാജ് പറയുന്നുണ്ട്. ബ്ലെസിയാണ് 16 വർഷക്കാലം ഒരൊറ്റ സിനിമയ്ക്ക് വേണ്ടി മാറ്റിവെച്ച് അതിന് പിറകെ പോയതെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. റെഡ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘2008 -2009 കാലഘട്ടങ്ങളിലാണ് ബ്ലെസി ചേട്ടൻ ആടുജീവിതം സിനിമയാക്കുക എന്ന ഐഡിയയും ആയിട്ട് എന്നെ സമീപിക്കുന്നത്. അന്നുമുതൽ ഇന്ന് വരെ ഞാൻ മറ്റൊരു സിനിമയും ചെയ്യാതെ അല്ല ആടുജീവിതം ചെയ്തത്. ആ കമ്മിറ്റ്മെന്റ് ബ്ലെസി ചേട്ടനാണ് എടുത്തത്. ആ സംവിധായകനാണ് ഈ 16 വർഷക്കാലം ആ ഒരൊറ്റ സിനിമയ്ക്ക് വേണ്ടി മാറ്റിവെക്കുകയും, അതിനു പുറകെ ലേസർ വിഷൻ എന്നപോലെ അതിന് പിറകെ നിൽക്കുകയും ചെയ്തത്.
ഞാൻ ഇതിനിടയിൽ വേറെ സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു. അതിനിടയിൽ ഒരു സംവിധായകനായി, നിർമാതാവായി. ഇതൊക്കെ ചെയ്തിരുന്നു. പക്ഷേ സിനിമയുടെ ഷൂട്ടിങ് 2018ൽ തുടങ്ങി 2024ൽ റിലീസ് ആകുന്നത് വരെ സിനിമയ്ക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്. മറ്റൊരുപാട് അവസരങ്ങൾ ഈ സിനിമയ്ക്ക് വേണ്ടി വേണ്ടെന്ന് വെക്കേണ്ടി വന്നിട്ടുണ്ട്.
പക്ഷേ അതിനൊന്നും എനിക്ക് റിഗ്രെറ്റ് ഇല്ല. ഇത് വല്ലപ്പോഴും സംഭവിക്കുന്നതാണ്. ഇതുപോലൊരു സിനിമ, ഇങ്ങനെ സിനിമയുടെ കൂടെ യാത്ര ചെയ്യാൻ സാധിക്കുക. സത്യസന്ധമായിട്ട് പറയുകയാണെങ്കിൽ ഇതിന് വേണ്ടി ഇറങ്ങിത്തിരിക്കുമ്പോൾ 16 വർഷത്തെ കഥ പറയാനുണ്ട് എന്ന് ഒടുവിൽ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അങ്ങനെ ആയി,’ പൃഥ്വിരാജ് പറഞ്ഞു.
മലയാളത്തില്‍ ഏറെ സ്വീകാര്യത നേടിയ ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി വരുന്ന സിനിമയാണ് ആടുജീവിതം. മലയാള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രം മാർച്ച് 28നാണ് തിയേറ്ററിൽ എത്തുന്നത്.
Content Highlight: Prithviraj about blessy’s dedication