| Monday, 4th November 2024, 6:22 pm

ആക്ഷൻ കാരണമല്ല ജവാനും ആനിമലും ഹിറ്റായത്, നന്നായി വർക്കായ മറ്റൊരു കാര്യം കൂടിയുണ്ട്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നന്ദനം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്ന് വന്ന് ഇന്ന് ഇന്ത്യൻ സിനിമയിൽ തന്നെ തന്റേതായ ഒരു സ്ഥാനം അലങ്കരിക്കുന്ന നടനാണ് പൃഥ്വിരാജ് സുകുമാരൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളിൽ അഭിനയിച്ച പൃഥ്വി ആക്ഷൻ സിനിമകളുടെ വിജയ ഫോർമുലയെ കുറിച്ച് സംസാരിക്കുകയാണ്.

ആക്ഷൻ സിനിമകൾ നന്നായി വർക്ക് ആവണമെങ്കിൽ അതിൽ നല്ല രീതിയിൽ ഡ്രാമയും വേണമെന്നാണ് പൃഥ്വിരാജ് പറയുന്നത്. പ്രേക്ഷകർ ആക്ഷനെക്കാളും അതിന് പിന്നിലുള്ള ഡ്രാമയാണ് ഓർത്തിരിക്കുകയെന്നും അതുകൊണ്ടാണ് പത്താൻ, ആനിമൽ പോലുള്ള സിനിമകൾ വലിയ വിജയമായതെന്നും താരം ബോളിവുഡ് ഹങ്കാമയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ആക്ഷൻ നന്നായി വർക്ക്‌ ആവുന്നത് കൊണ്ടാണ് സിനിമകൾ വിജയിക്കുന്നത് എന്നാണ് എല്ലാവരും വിചാരിക്കുന്നത്. എന്നാൽ അത് തെറ്റാണ്. കാരണം ഒരു ആക്ഷൻ സിനിമയിൽ വർക്ക്‌ ആവുന്നത് ഡ്രാമയാണ്. ആക്ഷൻ സിനിമ വർക്ക്‌ ആവണമെങ്കിൽ അതിനു പിന്നിലുള്ള ഡ്രാമയും വർക്ക്‌ ആവണം.

ആക്ഷൻ എത്രത്തോളം മികച്ചതാണ് എന്ന് പ്രേക്ഷകർ ഓർത്തിരിക്കാൻ സാധ്യതയില്ല. നേരെ മറിച്ച് ആ ആക്ഷന് പിന്നിലുള്ള മോട്ടിവേഷൻ എന്താണെന്നാണ് ആളുകൾ നോക്കുക. ആളുകൾ ഒരിക്കലും നായകന്റെ ഒരു കിക്കിനെ കുറിച്ചോ ചാട്ടത്തെ കുറിച്ചോ സംസാരിക്കില്ല. അവർ പറയുക ആ ആക്ഷൻ സീനിന് തൊട്ട് മുമ്പുള്ള ബിൾഡ് അപ്പിനെ കുറിച്ചാണ്. അങ്ങനെയാണ് ഡ്രാമ വർക്ക്‌ ആവുന്നത്.

കഴിഞ്ഞ വർഷം ഒരുപാട് ആക്ഷൻ സിനിമകൾ ഇറങ്ങി വലിയ വിജയമായി മാറിയിട്ടുണ്ട്. നമ്മൾ മനസിലാക്കേണ്ട ഒരു കാര്യം അവിടെ ആക്ഷൻ അല്ല വർക്ക്‌ ആയത്. നല്ല ഡ്രാമകളാണ്. നല്ല ആക്ഷൻ സീക്വൻസുകൾ ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന കാര്യമാണ്. പക്ഷെ പത്താനും, ജവാനും, അനിമലുമൊക്കെ വലിയ വിജയമാവാൻ കാരണം അതിലെ ഡ്രാമ കൂടിയാണ്,’പൃഥ്വിരാജ് പറയുന്നു.

അതേസമയം മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായ എമ്പുരാന്റെ പണിപ്പുരയിലാണ് പൃഥ്വി. ലൂസിഫറിന്റെ രണ്ടാംഭാഗമായ ഈ മോഹൻലാൽ ചിത്രം അടുത്ത വർഷമാവും തിയേറ്ററിൽ എത്തുക.

Content Highlight: Prithviraj About Action films

Latest Stories

We use cookies to give you the best possible experience. Learn more