| Thursday, 25th February 2021, 5:10 pm

സഞ്ജുവിന്റെ റെക്കോഡ് ഇനി പഴങ്കഥ; വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ ഇരട്ടസെഞ്ച്വറിയുമായി പൃഥ്വി ഷാ

സ്പോര്‍ട്സ് ഡെസ്‌ക്

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി പൃഥ്വി ഷാ. പുതുച്ചേരിയ്‌ക്കെതിരെയായിരുന്നു മുംബൈ താരത്തിന്റെ വെടിക്കെട്ട് പ്രകടനം.

152 പന്തില്‍ 227 റണ്‍സെടുത്ത പൃഥ്വിയുടെ മികവില്‍ മുംബൈ, പുതുച്ചേരിയ്‌ക്കെതിരെ നാല് വിക്കറ്റ് നഷ്ടത്തില്‍ 457 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.

വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഈ 21-കാരന്‍ തന്റെ പേരിലാക്കി. നേരത്തെ 2019 ല്‍ സഞ്ജു സാംസണ്‍ നേടിയ 212 ആയിരുന്ന ഉയര്‍ന്ന സ്‌കോര്‍.

142 പന്തിലാണ് പൃഥ്വി ഇരട്ട സെഞ്ച്വറി നേടിയത്. 32 ഫോറും അഞ്ച് സിക്‌സും പൃഥ്വിയുടെ ഇന്നിംഗ്‌സിന് മിഴിവേകി.

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ടസെഞ്ച്വറി നേടുന്ന എട്ടാമത്തെ ഇന്ത്യന്‍ താരമാണ് പൃഥ്വി. വിജയ് ഹസാരെ ട്രോഫി ചരിത്രത്തിലെ നാലാമത്തെ ഇരട്ടസെഞ്ച്വറിയാണിത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Prithvi Shaw slams 227 not out, highest individual score in Vijay Hazare Trophy Sanju Samson

We use cookies to give you the best possible experience. Learn more