ബംഗാളിനെതിരെ ഫെബ്രുവരി രണ്ടിന് ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ മുംബൈ ടീമിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് പൃഥ്വി ഷാ.
ബംഗാളിനെതിരെ ഫെബ്രുവരി രണ്ടിന് ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ മുംബൈ ടീമിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് പൃഥ്വി ഷാ.
2023 ഓഗസ്റ്റ് ഡുര്‍ഹാമിനെതിരായ കൗണ്ടി മത്സരത്തില്‍ നോര്‍താംപ്ടന് വേണ്ടി ഫീല്‍ഡ് ചെയ്യുന്നതിനിടക്കാണ് പൃഥ്വിക്ക് പരിക്ക് പറ്റിയത്. കഴിഞ്ഞ അഞ്ചുമാസമായി താരം കളിച്ചിട്ടില്ല. ക്രിക്കറ്റ് നെക്സ്റ്റ്റില്‍ നിന്നും നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷാ നേരിട്ട് ഐ.പി.എല്ലില്‍ എത്തുമെന്നാണ് പറഞ്ഞത്.
സെയ്ദ് മുഷ്താഖ് അലി ട്രോഫിയും വിജയ് ഹസാരെ ട്രോഫിയും താരത്തിന് നേരത്തെ നഷ്ടപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി വന്ന റിപ്പോര്‍ട്ടില്‍ താരത്തിന് രഞ്ജി ട്രോഫി നഷ്ടപ്പെടുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് പൃഥ്വിക്ക് എന്‍.സി.എയില്‍ നിന്ന് ആര്‍.ടി.പി സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായ് പറയുന്നു. ഇതോടെ താരത്തിന് രഞ്ജിയിലേക്ക് മടങ്ങിയെത്താന്‍ സാധിച്ചിരിക്കുകയാണ്.
‘ബി.സി.സി.ഐയുടെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി അവന് ആര്‍.ടി.പി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട് ഇത് ബുധനാഴ്ച മുംബൈ ക്രിക്കറ്റ് അസോസിയേഷന് അയച്ചു. അതിനിടെ എന്‍.സി.എ നെറ്റ്‌സില്‍ അദ്ദേഹം നന്നായി ബാറ്റ് ചെയ്തു,’ബി.സി.സി.ഐ വൃത്തങ്ങള്‍ പറഞ്ഞു.
രഞ്ജി ട്രോഫി ബംഗാളിനെതിരായ മത്സരത്തിനു മുന്നോടിയായി താരം മുംബൈയില്‍ തിരിച്ചെത്തിയത് ടീമിന് ഉത്തേജനമാണ്. നിലവില്‍ മുംബൈ രഞ്ജി ട്രോഫിയിലെ ആദ്യത്തെ മൂന്ന് മത്സരങ്ങള്‍ വിജയിച്ചിട്ടുണ്ട്. ഒരു മത്സരത്തില്‍ തോല്‍വിയും വഴങ്ങി എലീറ്റ് ഗ്രൂപ്പിലെ ബി ഡിവിഷനില്‍ 20 പോയിന്റുമായി മുംബൈ മുന്നിലാണ്.
ബംഗാളിനെതിരായ മുംബൈ സ്‌ക്വാഡ്: അനുസ്തുപ് മജുംദാര്‍, മനോജ് തിവാരി, രഞ്‌ജോത് സിങ് ഖൈറ, ശ്രേയാന്‍ഷ് ഘോഷ്, ശുഭം ചാറ്റര്‍ജി, സുതീപ് കുമാര്‍ ഘരാമി, കരണ്‍ ലാല്‍, കൗശിക് മെയ്തി, പ്രയാസ് റേ ബര്‍മാന്‍, ഫഭിഷേക് പോരല്‍, സൗരവ് പോള്‍, ആകാശ് ദീപ്, അങ്കിത് മിശ്ര, ഇഷാന്‍ പോരെല്‍, മുഹമ്മദ് കൈഫ്, പ്രദീപ്ത പ്രമാണിക്, സുമന്‍ ദാസ്, സൂരജ് സിന്ധു ജയ്‌സ്വാള്‍.
Content Highlight: Prithvi Shaw Return in Ranji Trophy