| Thursday, 19th February 2015, 10:39 am

പൃഥ്വി-2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാലാസോര്‍: ഇന്ത്യയുടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവ വാഹക ശേഷിയുള്ള പൃഥ്വി രണ്ട് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. 350 കിലോമീറ്റര്‍ പ്രഹരശേഷിയുണ്ട് ഈ മിസൈലിന്. ഒഡീഷയിലെ ചാന്ദിപൂരിലുള്ള ടെസ്റ്റ് റേഞ്ചില്‍ വ്യാഴാഴ്ച്ച രാവിലെ 9.20നായിരുന്നു പരീക്ഷണം.

500 കിലോഗ്രാം മുതല്‍ 1,000 കിലോഗ്രാം വരെയുള്ള ആയുധ ശേഖരം വഹിക്കാനുള്ള കഴിവ് ഈ പൃഥ്വിക്കുണ്ട്. ലിക്വിഡ് പ്രൊപ്പല്‍ഷന്‍ ട്വിന്‍ എഞ്ചിനാണ് ഈ മിസൈലിനുള്ളത്. മുന്‍കൂട്ടി നിശ്ചയിച്ചയിടങ്ങളിലേക്ക് എത്തിച്ചേരാന്‍ ഇത് മിസൈലിനെ സഹായിക്കുന്നു. അതേസമയം സ്ട്രാറ്റജിക് ഫോഴ്‌സ് കമ്മാന്റ് നടത്തിയ ഈ പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഐ.ടി.ആര്‍ പ്രസിഡന്റ് എ.വി.കെ.വി പ്രസാദ് പറഞ്ഞു.

2014 നവംബര്‍ 14നാണ് പൃഥ്വിയുടെ അവസാനത്തെ പരീക്ഷണം നടന്നത്. തദ്ദേശീയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഡി.ആര്‍.ഡി.ഒ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ആദ്യത്തെ മിസൈലാണ് പൃഥ്വി. 2003ലാണ് ഇത് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാവുന്നത്.

We use cookies to give you the best possible experience. Learn more