പൃഥ്വി-2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
Big Buy
പൃഥ്വി-2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th February 2015, 10:39 am

Prithvi-2ബാലാസോര്‍: ഇന്ത്യയുടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവ വാഹക ശേഷിയുള്ള പൃഥ്വി രണ്ട് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. 350 കിലോമീറ്റര്‍ പ്രഹരശേഷിയുണ്ട് ഈ മിസൈലിന്. ഒഡീഷയിലെ ചാന്ദിപൂരിലുള്ള ടെസ്റ്റ് റേഞ്ചില്‍ വ്യാഴാഴ്ച്ച രാവിലെ 9.20നായിരുന്നു പരീക്ഷണം.

500 കിലോഗ്രാം മുതല്‍ 1,000 കിലോഗ്രാം വരെയുള്ള ആയുധ ശേഖരം വഹിക്കാനുള്ള കഴിവ് ഈ പൃഥ്വിക്കുണ്ട്. ലിക്വിഡ് പ്രൊപ്പല്‍ഷന്‍ ട്വിന്‍ എഞ്ചിനാണ് ഈ മിസൈലിനുള്ളത്. മുന്‍കൂട്ടി നിശ്ചയിച്ചയിടങ്ങളിലേക്ക് എത്തിച്ചേരാന്‍ ഇത് മിസൈലിനെ സഹായിക്കുന്നു. അതേസമയം സ്ട്രാറ്റജിക് ഫോഴ്‌സ് കമ്മാന്റ് നടത്തിയ ഈ പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഐ.ടി.ആര്‍ പ്രസിഡന്റ് എ.വി.കെ.വി പ്രസാദ് പറഞ്ഞു.

2014 നവംബര്‍ 14നാണ് പൃഥ്വിയുടെ അവസാനത്തെ പരീക്ഷണം നടന്നത്. തദ്ദേശീയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഡി.ആര്‍.ഡി.ഒ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ആദ്യത്തെ മിസൈലാണ് പൃഥ്വി. 2003ലാണ് ഇത് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാവുന്നത്.