| Monday, 7th October 2013, 11:27 am

പൃഥ്വി-2 മിസൈല്‍ പരീക്ഷണം വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ചാന്ദിപ്പൂര്‍: ആണവായുധ വാഹകശേഷിയുള്ള പൃഥ്വി 2 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.

ഒഡീഷയിലെ ബാലസോറില്‍ നിന്നും സഞ്ചരിക്കുന്ന വിക്ഷേപണകേന്ദ്രത്തില്‍ നിന്നാണ് 350 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ ഉപരിതല മിസൈല്‍ വിക്ഷേപിച്ചതെന്ന് പ്രതിരോധകേന്ദ്രങ്ങള്‍ അറിയിച്ചു.

തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ആദ്യ ആണവായുധ മിസൈലായ പൃഥ്വി 2 വിന് 500 മുതല്‍ 1000 കിലോ വരെ ശേഷിയുള്ള പോര്‍മുന വഹിച്ച് 350 കിലോ മീറ്റര്‍ ദൂരെയുള്ള ലക്ഷ്യം ഭേദിക്കാനാകും.

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷ (ഡി.ആര്‍.ഡി.ഒ) നിലെ ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തിലായിരുന്നു മിസൈല്‍ പരീക്ഷണം.

ഭൂതല-ഭൂതല മിസൈലായ പൃഥ്വി 2 മൊബൈല്‍ ലോഞ്ചറില്‍ നിന്നാണ് ഇന്ന് പരീക്ഷിച്ചത്. വിക്ഷേപണം നുറു ശതമാനം വിജയകരാമായിരുന്നുവെന്ന് ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിന്റെ ഡയറക്ടര്‍ എം.വി.കെ.വി പ്രസാദ് അറിയിച്ചു.

ഇന്ത്യയില്‍ ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച മിസൈലാണ് പൃഥ്വി

We use cookies to give you the best possible experience. Learn more