[]ചാന്ദിപ്പൂര്‍: ആണവായുധ വാഹകശേഷിയുള്ള പൃഥ്വി 2 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
ഒഡീഷയിലെ ബാലസോറില്‍ നിന്നും സഞ്ചരിക്കുന്ന വിക്ഷേപണകേന്ദ്രത്തില്‍ നിന്നാണ് 350 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ ഉപരിതല മിസൈല്‍ വിക്ഷേപിച്ചതെന്ന് പ്രതിരോധകേന്ദ്രങ്ങള്‍ അറിയിച്ചു.
തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ആദ്യ ആണവായുധ മിസൈലായ പൃഥ്വി 2 വിന് 500 മുതല്‍ 1000 കിലോ വരെ ശേഷിയുള്ള പോര്‍മുന വഹിച്ച് 350 കിലോ മീറ്റര്‍ ദൂരെയുള്ള ലക്ഷ്യം ഭേദിക്കാനാകും.
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷ (ഡി.ആര്‍.ഡി.ഒ) നിലെ ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തിലായിരുന്നു മിസൈല്‍ പരീക്ഷണം.
ഭൂതല-ഭൂതല മിസൈലായ പൃഥ്വി 2 മൊബൈല്‍ ലോഞ്ചറില്‍ നിന്നാണ് ഇന്ന് പരീക്ഷിച്ചത്. വിക്ഷേപണം നുറു ശതമാനം വിജയകരാമായിരുന്നുവെന്ന് ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിന്റെ ഡയറക്ടര്‍ എം.വി.കെ.വി പ്രസാദ് അറിയിച്ചു.
ഇന്ത്യയില്‍ ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച മിസൈലാണ് പൃഥ്വി