| Friday, 14th November 2014, 2:49 pm

പ്രിഥ്വി 2 പരീക്ഷണം വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രിഥ്വി 2 വിജയകരമായി പരീക്ഷിച്ചു. പരമ്പരാഗതമായ രീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പ്രിഥ്വി 2 ആണവശേഷിയുള്ള മിസൈലാണ്. 350 കിലോമീറ്റര്‍ പരിധിയുള്ള മിസൈല്‍ ചാണ്ടിപൂരില്‍ വച്ചാണ് പരീക്ഷണം നടത്തിയത്.

500 കിലോ ഗ്രാം മുതല്‍ 1000 കിലോ ഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള മിസൈലാണ് പ്രഥ്വി 2. പരീക്ഷണം പൂര്‍ണ്ണ വിജയമായിരുന്നുവെന്ന് ഐ.ടി.ആര്‍ ഡയറക്ടര്‍ എം.വി.കെ.വി പ്രസാദ് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനിലെ (ഡി.ആര്‍.ഡി.ഒ) ശാസ്ത്രജ്ഞന്മാരാണ് പരിശീലനത്തിന്റെ ഭാഗമായി മിസൈല്‍ നിര്‍മിച്ചത്. മിസൈലിന്റെ സഞ്ചാരപഥം ഡി.ആര്‍.ഡി.ഒ റഡാറുകള്‍ നിരീക്ഷിക്കും.

2003ല്‍ ആണ് എസ്.എഫ്.സി പ്രിഥ്വി 2 നിര്‍മിച്ചത്. ഐ.ജി.എം.ഡി.പി (ഇന്ത്യാസ് പ്രെസ്റ്റീജിയസ് ഇന്‍ഡഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡവലപ്‌മെന്റ് പ്രോഗ്രാം) യുടെ കീഴില്‍ ഡി.ആര്‍.ഡി.ഒ ആദ്യമായി നിര്‍മിക്കുന്ന മിസൈലാണിത്.

സാധാരണയുള്ള എസ്.എഫ്.സിയുടെ പരിശീലനത്തന്റെ ഭാഗമായാണ് ഡി.ആര്‍.ഡി.ഒ ഇന്ന് വിക്ഷേപണം നടത്തിയത്.

We use cookies to give you the best possible experience. Learn more