'നിങ്ങളുടെ കൂടെ നില്‍ക്കുക എന്നത് ഒരു ബഹുമതിയാണ്'; വനിതാ ചലച്ചിത്ര കൂട്ടായ്മയ്ക്ക് പിന്തുണയുമായി പൃഥ്വിരാജ്
Movie Day
'നിങ്ങളുടെ കൂടെ നില്‍ക്കുക എന്നത് ഒരു ബഹുമതിയാണ്'; വനിതാ ചലച്ചിത്ര കൂട്ടായ്മയ്ക്ക് പിന്തുണയുമായി പൃഥ്വിരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th May 2017, 9:02 am

 

കൊച്ചി: ചലച്ചിത്ര മേഖലയിലെ വനിതകളുടെ സംഘടനയ്ക്ക് പിന്തുണയുമായ് നടന്‍ പൃഥ്വിരാജ്. വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ കൂടെ നില്‍ക്കുന്നത് ഒരു ബഹുമതിയായാണ് കാണുന്നതെന്ന് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു


Also read യു.എസ് വിമാനത്താവളത്തില്‍ യുവതിയെ നഗ്നയാക്കി പരിശോധിച്ച് ജയിലിലടച്ചതായ് പരാതി 


നേരത്തെ കൊച്ചിയില്‍ യുവ നടി അക്രമിക്കപ്പെട്ടപ്പോഴും ശ്രദ്ധേയമായ നിലപാട് സ്വീകരിച്ചതാരമായിരുന്നു പൃഥ്വിരാജ്.
“മലയാള സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ കൂടെ നില്‍ക്കുന്നത് ഒരു ബഹുമതിയായികാണുമെന്നും എല്ലായ്പ്പോഴും ഒപ്പമുണ്ടാകു”മെന്നുമാണ് താരം പോസ്റ്റിലൂടെ പറയുന്നത്.

മഞ്ജു വാര്യര്‍, ബീനാ പോള്‍, പാര്‍വതി, വിധു വിന്‍സെന്റ്, റിമാ കല്ലിങ്കല്‍, സജിതാ മഠത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന. ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകളുടെ പ്രശ്നങ്ങള്‍ അടുത്തറിയുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ചലച്ചിത്രമേഖലയില്‍ ഒരു വനിതാ സംഘടന രൂപപ്പെടുന്നത് ഇതാദ്യമാണ്.


Dont miss ‘വിശ്വ പ്രണയത്തിന്റെ രാജകീയ മാതൃക’; സാധാരണക്കാരനായ കൂട്ടുകാരനെ സ്വന്തമാക്കാന്‍ രാജകീയ പദവി വേണ്ടെന്നുവെച്ച് ജപ്പാന്‍ രാജകുമാരി


നിലവില്‍ ചലച്ചിത്ര മേഖലയിലുള്ള വിവിധ സംഘടനകളിലെ വനിതകള്‍ക്ക് ഈ സംഘടനയുടെ ഭാഗമാകാം. അമ്മ, ഫെഫ്കാ എന്നീ സംഘടനകള്‍ക്ക് ബദല്‍ അല്ല ഈ സംഘടനയെന്നും സ്ത്രീ പ്രശ്നങ്ങള്‍ക്ക് പ്രാഥമിക പരിഗണന എന്ന ലക്ഷ്യത്തിലൂന്നിയാണ് സംഘടനയെന്നും നേതൃത്വം വ്യക്തമാക്കുന്നു.

ഇന്നലെ രൂപീകരിച്ച സംഘടനാ ഭാരവാഹികള്‍ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ പ്രവര്‍ത്തകര്‍ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ചലച്ചിത്ര മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.