| Tuesday, 25th March 2025, 3:29 pm

എമ്പുരാന്‍ ഒരു പൊളിറ്റിക്കല്‍ സിനിമ അല്ല: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയുടെ അഭിമാനമാണ് പൃഥ്വിരാജ് സുകുമാരന്‍. രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയാണ് പൃഥ്വിരാജ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. ചുരുങ്ങിയ കാലയളവ് കൊണ്ടുതന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടാന്‍ പൃഥ്വിരാജിന് സാധിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിലൂടെ സംവിധായകനായും അരങ്ങേറ്റം കുറിച്ചു. ഇപ്പോള്‍ മലയാളം ഇന്‍ഡസ്ട്രി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ റിലീസിന് തയ്യാറെടുക്കുകയാണ്.

ഇപ്പോള്‍ എമ്പുരാന്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ എമ്പുരാന്‍ ഒരു പൊളിറ്റിക്കല്‍ സിനിമയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് പൃഥ്വിരാജ്.

എമ്പുരാന്‍ ഒരു പൊളിറ്റിക്കല്‍ സിനിമയല്ലെന്നും രാഷ്ട്രീയ പശ്ചാത്തലത്തില്‍ വളരുന്ന ഒരു കഥയാണ് സിനിമയുടേതെന്നും അദ്ദേഹം പറയുന്നു. പൊളിറ്റിക്‌സ് എന്നത് ഇന്ന സ്ഥലത്തെ എന്നോ, ഇത്തരമൊരു സാഹചര്യത്തിലേതെന്നോ ഒന്നും തന്നെയല്ലെന്നും ആര്‍ക്കും മനസിലാക്കാന്‍ കഴിയുന്ന ഒന്നാണ് അതെന്നും പൃഥ്വിരാജ് പറയുന്നു. രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിലനില്‍ക്കുന്ന ഒരു കഥയാണ് എമ്പുരാന്‍ന്റേതെന്നും പൃഥ്വി പറയുന്നു.

‘ഈ സിനിമ പൊളിറ്റിക്‌സിനെ പറ്റിയല്ല പറയുന്നത്. നിങ്ങള്‍ സിനിമയുടെ ആദ്യ ഭാഗം തന്നെ കുറച്ച് അനലറ്റിക്കല്‍ ആയി നോക്കുകയാണെങ്കില്‍, പറയുന്ന കഥയുടെ ഒരു ബാക്ക് ഡ്രോപ്പ് ഡിവൈയിസായി പൊളിറ്റിക്‌സ് പറയുന്നുണ്ട്. അത്രയേ ഉള്ളു. ഇത് രാഷ്ട്രീയത്തെക്കുറിച്ചുള്ള ഒരു സിനിമ അല്ല. രാഷ്ട്രീയത്തിനുള്ളില്‍ നിലനില്‍ക്കുന്ന ഒരു കഥയാണിത്, രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിലനില്‍ക്കുന്ന ഒരു കഥയാണ് സിനിമയുടേത്.

തീര്‍ച്ചയായും ഇത് കേരളത്തില്‍ നിന്ന് വരുന്ന ഒരു സിനിമയാകുമ്പോള്‍ കേരളത്തിന്റെ രാഷ്ട്രീയം പറയുന്നു. പക്ഷേ സിനിമയില്‍ പറയുന്ന കഥയാകട്ടെ അത് ഏത് നാട്ടിലേ ആണെങ്കിലും, ഏത് പൊളിറ്റിക്കല്‍ സിനാരിയോയില്‍ ഉള്ളതാണെങ്കിലും ഇനി പൊളിറ്റിക്‌സ് ഒന്നും ഇല്ലാത്ത ഒരു സാഹചര്യത്തില്‍ കൂടെയാണെങ്കിലും നിങ്ങള്‍ക്ക് കഥ ഇമാജിന് ചെയ്യാം. അത് അതിന്റെ നിലനില്‍പ്പില്‍ വളരെ ന്യൂട്രലാണ് എന്ന് വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithiviraj says that Empuran is not a political film

Latest Stories

We use cookies to give you the best possible experience. Learn more