| Wednesday, 20th December 2023, 12:57 pm

പ്രശാന്തിന്റെ ഓഫീസിലെ ബോർഡ് കണ്ടപ്പോൾ എനിക്ക് മനസിലായി; പത്ത് സിനിമയ്ക്ക് വേണ്ട പരിശ്രമം അദ്ദേഹം ഇട്ടിട്ടുണ്ടെന്ന്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ പൃഥ്വിരാജ്- പ്രഭാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് സലാർ. പ്രശാന്ത് നീൽ എന്ന സംവിധായകനെക്കുറിച്ചും അദ്ദേഹം എടുക്കുന്ന എഫേർട്ടിനേക്കുറിച്ചും ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് പൃഥ്വിരാജ്. താൻ പ്രശാന്തിനെ ആദ്യമായി നേരിട്ട് കാണാൻ അദ്ദേഹത്തിന്റെ ഓഫീസിൽ പോയപ്പോഴുള്ള അനുഭവവും പൃഥ്വിരാജ് പറയുന്നുണ്ട്. പ്രശാന്തിന്റെ ഓഫീസിൽ സലാർ സിനിമയുടെ എല്ലാ ഡീറ്റൈൽസും ഒരു ബോർഡിൽ ഉൾപെടുത്തിയിട്ടുണ്ടെന്നും അതിൽ നിന്നും അദ്ദേഹം എടുക്കുന്ന എഫേർട്ട് എത്രത്തോളമാണെന്ന് മനസിലായെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

‘സലാറിന്റെ ഫൈനൽ ഡ്രാഫ്റ്റിന് ശേഷം ഞാൻ ആദ്യമായിട്ട് പ്രശാന്തിനെ ഹൈദരാബാദിൽ വെച്ച് നേരിട്ട് കാണുകയായിരുന്നു. ആ സമയം ഞാൻ ബ്രോ ഡാഡി ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ഞാനൊരു ദിവസം രാത്രി ഷൂട്ടൊക്കെ കഴിഞ്ഞ് ഒരു 9:30 മണിക്ക് പ്രശാന്തിന്റെ ഓഫീസിലേക്ക് പോയി.

ആ സമയം എനിക്ക് എന്തെങ്കിലും കഴിക്കണമായിരുന്നു. ആ സമയം തന്നെ അദ്ദേഹം ഫുഡിന് വേണ്ടി വിളിച്ച് അത് സെറ്റ് ആക്കി. ഞാൻ അദ്ദേഹത്തിന്റെ ഓഫീസിലിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് എന്റെ ശ്രദ്ധ അടുത്തുള്ള ചുമരിലേക്ക് പോയി. അവിടെ വലിയ സൈസിലുള്ള ഒരു ബോർഡ് ഉണ്ട്.

സലാറിലുള്ള ഖാൻസാർ എന്ന സ്ഥലം ഫിക്ഷൻ ആയിട്ടുള്ള പ്രദേശമാണ്. പക്ഷേ അദ്ദേഹം ആ ബോർഡിൽ ഖാൻസാർ പ്രദേശത്തിന്റെ ചരിത്രം, ഇന്ത്യൻ സബ് കോർഡിനെന്റിൽ എവിടെയാണ് ഇത് സ്ഥിതി ചെയ്യുന്നത്, ഏതൊക്കെ കുലങ്ങളും ഗോത്രങ്ങളുമാണ് അവിടെ സ്ഥിതി ചെയ്യുന്നത്, ഈ ഗോത്രങ്ങൾക്കിടയിലുള്ള പരസ്പര ബന്ധം, ഓരോ ക്യാരക്ടറുകൾ തമ്മിലുള്ള ബന്ധം, ഓരോ കഥാപാത്രത്തിന്റെ പ്രാധാന്യം, അതിലെ കഥാപാത്രം ഉപയോഗിച്ചിട്ടുള്ള ഓരോ ജ്വല്ലറിയുടെയും പ്രാധാന്യം,

തുടങ്ങി അദ്ദേഹം ഖാൻസാർ എന്ന പ്രദേശത്തെ ആസ്പദമാക്കി 10 സിനിമകൾക്ക് വേണ്ടിയിട്ടുള്ള മെറ്റീരിയൽ 2 മണിക്കൂർ ദൈർഘ്യമുള്ള സിനിമയ്ക്ക് വേണ്ടി ആ ഒരു ബോർഡിൽ എഴുതിയിട്ടുണ്ട്. അത്രത്തോളം എഫേർട്ട് അദ്ദേഹം എഴുത്തിൽ എടുക്കുന്നുണ്ട്,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithiviraj about prashanth neel

We use cookies to give you the best possible experience. Learn more