മുംബെെ: ബോളിവുഡ് നടനും സംവിധായകനുമായ ഋഷി കപുറിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പൃഥ്വി രാജ്. ഇന്ത്യൻ സിനിമയ്ക്ക് ഇത് ദുഃഖങ്ങളുടെ ആഴ്ച്ചയാണെന്ന് പറഞ്ഞ പൃഥ്വി ഔറംഗസേബ് എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞ അനുഭവങ്ങളും ഓർത്തെടുത്തു. അദ്ദേഹത്തിന്റെ മുത്തച്ഛന്റെയും എന്റെയും പേര് ഒന്നാണെന്നതിനാൽ എന്റെ പേര് വിളിക്കാൻ അദ്ദേഹത്തിന് മടിയായിരുന്നുവെന്നും പൃഥ്വി ട്വീറ്റിൽ കുറിച്ചു.
ആദ്യത്തെ ഒന്നു രണ്ട് ദിവസം പൃഥ്വി രാജിനോടൊപ്പം പ്രവർത്തിക്കുന്നതിൽ തനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് ഒരു അഭിമുഖത്തിനിടെ ഋഷി കപൂർ പ്രതികരിച്ചിരുന്നു. തന്റെ മുത്തച്ഛന്റെയും പൃഥ്വിവിന്റെയും പേര് ഒന്നായതിനാലായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
This is a sad sad week for cinema. Rest in peace #RishiKapoor sir. Had the absolute privilege of working with him in #Aurangzeb Used to tell me he can’t call me by name as I shared it with his grand father. Farewell legend. We will miss you! pic.twitter.com/VSZHRqNks9
— Prithviraj Sukumaran (@PrithviOfficial) April 30, 2020
കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന ഋഷി കപൂർ എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഒരു വര്‍ഷത്തോളം യു.എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് കപൂര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഫെബ്രുവരിയില്‍ ഋഷി കപൂറിനെ രണ്ടുതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ദീപിക പദുക്കോണിനൊപ്പം ഹോളിവുഡ് ചിത്രമായ ‘ദി ഇന്റേണ്‍’ ന്റെ റീമേക്കയിരുന്നു അദ്ദേഹത്തിന്റെ അടുത്ത പ്രോജക്റ്റ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.