മലപ്പുറത്ത് കൊവിഡ് സ്രവ പരിശോധനക്ക് എത്തിച്ച പ്രതികള്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th June 2020, 10:30 am
മലപ്പുറം: മലപ്പുറത്ത് കൊവിഡ് സ്രവ പരിശോധനക്ക് എത്തിച്ച പ്രതികള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം.
മലപ്പുറം വാഴക്കാട് പോക്‌സോ കേസിലെ പ്രതി മെഹബൂബ്, ബൈക്ക് മോഷണക്കേസിലെ പ്രതി റംഷാദ് എന്നിവരാണ് രക്ഷപ്പെട്ടത്.