| Monday, 25th July 2016, 1:42 pm

പ്രിസ്മ ഇനി ആന്‍ഡ്രോയ്ഡിലും: പ്ലെ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫോട്ടോ ഫില്‍ട്ടര്‍ ആപ്പായ പ്രിസ്മയെ പരിചയപ്പെടുത്തേണ്ടതില്ല. റിലീസായി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഈ ആപ്പ് അത്രത്തോളം ശ്രദ്ധനേടിക്കഴിഞ്ഞു.

എന്നാല്‍ ഐ.ഒ.എസില്‍ ഇതുവരെഈ ആപ്പ് ലഭ്യമായിരുന്നില്ല. ഇപ്പോഴിതാ ഈ ആപ്പ് ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഇനി ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് ഗൂഗില്‍ പ്ലെ വഴി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

കഴിഞ്ഞയാഴ്ച മുതല്‍ ഈ ആപ്പ് ആന്‍ഡ്രോയ്ഡില്‍ ലഭ്യമാക്കിയിരുന്നു. എന്നാല്‍ പ്രിസ്മയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ഇതു ലഭ്യമാകുകയുണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും ചുരുക്കം ചില ഉപഭോക്താക്കള്‍ക്ക് ഈ ആപ്പ് ഉപയോഗിക്കാന്‍ ഇതിലൂടെ കഴിഞ്ഞിരുന്നു.

7എം.ബിയുളള ഈ ആപ്പ് ആന്‍ഡ്രോയ്ഡ് 4.1 കിറ്റ്കാട്ട് മുതലിങ്ങോട്ടുളള എല്ലാ ഒ.എസുകളിലും ലഭ്യമാകും.

ഇമേജുകള്‍ പെയിന്റിങ്‌സ് പോലെ ലഭിക്കാനാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്.

We use cookies to give you the best possible experience. Learn more