തിരുവനന്തപുരം: പൊലിസിനെതിരെയുള്ള സി.എ.ജി റിപ്പോര്‍ട്ട് തള്ളി
ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്ത.
തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടില്ലെന്നും രജിസ്റ്ററില്‍ രേഖപ്പെടുത്തിയതില്‍ വന്ന പിഴവ് മാത്രമാണെന്നും ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധനാ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.
പൊലിസ് ചട്ടം ലംഘിച്ചിട്ടില്ലെന്നും ഉപകരണങ്ങള്‍ വാങ്ങിയത് സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ വഴിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഢംബര വാഹനങ്ങള്‍ വാങ്ങിയെന്ന സി.എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശവും ആഭ്യന്തര സെക്രട്ടറി തള്ളി.
ഹൈവേ പട്രോളിങ്ങിന് ഉപയോഗിക്കാന്‍ ഇന്നോവ കാറുകളാണ് വാങ്ങിയത്. വില്ല വിര്‍മാണത്തിലും വീഴ്ചയില്ല. വില്ല നിര്‍മാണത്തിന് എസ്.പി മുതല്‍ ഡി.വൈ.എസ്.പിവരെയുള്ളവര്‍ക്ക് 2013-14ല്‍ ആണ് തുക അനുവദിച്ചത്. 2017 വരെ ഈ തുക ഉപയോഗിച്ചില്ല. പിന്നീട് ഈ തുക അതേ ആവശ്യത്തിന് ഉപയോഗിക്കാന്‍ പറ്റാതെ വന്നു. ഇതേത്തുടര്‍ന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വില്ല പണിയാന്‍ വകമാറ്റിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.