| Tuesday, 10th August 2021, 8:26 pm

ലത്തീഫ രാജകുമാരിക്ക് വേണ്ടിയുള്ള ക്യാംപെയ്ന്‍ നിര്‍ത്തിവെച്ചു; കാരണം ഇന്‍സ്റ്റഗ്രാമിലെ പുതിയ ചിത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: ദുബായ് ഭരണാധികാരിയുടെ മകളായ ലത്തീഫ രാജകുമാരിയെ മോചിപ്പിക്കാനുള്ള ക്യാംപെയ്ന്‍ നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്.

ലത്തീഫ രാജകുമാരിയുടെ പുതിയ ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് ക്യാംപെയ്ന്‍ നിര്‍ത്തിവെച്ചത്.

ലത്തീഫ രാജകുമാരിയും ഇവരുടെ കസിനും സിയോനദ് ടെയ്‌ലര്‍ എന്ന ബ്രിട്ടീഷ് വനിതയും ഐസ്‌ലാന്റില്‍ ഉള്ള ഒരു ഫോട്ടോയാണ് പുറത്തുവന്നത്. സിയോനദ് തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നേരത്തെയും ലത്തീഫ രാജകുമാരിക്കൊപ്പമുള്ള ഫോട്ടോ ഇവര്‍ പങ്കുവെച്ചിട്ടുണ്ട്.

എന്നാല്‍, ലത്തീഫ നേരിട്ട് പ്രതികരണം ഒന്നും നടത്താത്തത് ചിലരില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

2018ല്‍ ദുബായില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ലത്തീഫ പിടിയിലാവുന്നതും വീട്ടുതടങ്കലിലാവുന്നതും. ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് ബോട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ലത്തീഫ പിടിയിലാവുന്നത്.

അതിന് ശേഷം വീട്ടുതടങ്കലിലായിരുന്ന ലത്തീഫാ രാജകുമാരിയെ മോചിപ്പിക്കുന്നതിനു വേണ്ടി ഐക്യരാഷ്ട്ര സഭ വരെ ഇടപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Princess Latifa: Campaign to free Dubai ruler’s daughter disbanded

We use cookies to give you the best possible experience. Learn more