വാഷിങ്ടണ്‍: വൈറ്റ് ഹൗസുമായുള്ള സംഭാഷണത്തില്‍ ഖഷോഗ്്ജി അപകടകാരിയായ ഇസ്‌ലാമിസ്റ്റാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞിരുന്നതായി റിപ്പോര്‍ട്ട്.
സൗദി കോണ്‍സുലേറ്റില്‍ വച്ച് ഖഷോഗ്ജിയെ കാണാതായ ശേഷമാണ് ബിന്‍ സല്‍മാന്‍ ഇങ്ങനെ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ് എന്നീ പത്രങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട് സൗദി നിഷേധിച്ചു.
ട്രംപിന്റെ മകളുടെ ഭര്‍ത്താവ് ജാറെദ് കുഷ്‌നറും ന്യൂയോര്‍ക്ക് സെക്യൂരിറ്റി അഡൈ്വസര്‍ ജോണ്‍ ബോള്‍ട്ടണ്‍ എന്നിവരുമായി ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ ഖഷോഗ്ജി പല രാജ്യങ്ങളുമായി ബന്ധമുള്ള ഇസ്‌ലാമിസ്റ്റ് ആണെന്നും , മുസ്‌ലിം ബ്രര്‍ഹുഡ് അംഗമായിരുന്നുവെന്നും പറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.
ഖഷോഗ്ജിയെ കാണാതായതിന് ഒരാഴ്ച്ചക്ക് ശേഷം ഒക്ടോബര്‍ ഒന്‍പതിന് നടത്തിയ സംഭാഷണത്തില്‍ ബിന്‍ സല്‍മാന്‍ ഇക്കാര്യം പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.സൗദി – യു.എസ് ബന്ധം ശക്തിപ്പെടുത്തണമെന്നും ബിന്‍ സല്‍മാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.