ലണ്ടന്‍: ബ്രിട്ടീഷ് രാജ കുടുംബത്തില്‍ നിന്ന് അകലുന്ന പ്രിന്‍സ് ഹാരിയും മേഗന്‍ മാര്‍ക്കലിന്റെയും വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറയുന്നത്. രാജകുടുംബത്തിന്റെ ചുമതലകളില്‍ നിന്നും ഒഴിയുകയാണെന്നും സാമ്പത്തികമായി സ്വാതന്ത്രം നേടാനാഗ്രഹിക്കുന്നെന്നും അറിയിച്ചു കൊണ്ടായിരുന്നു ഇരുവരും പ്രഖ്യാപനം നടത്തിയത്.
പ്രഖ്യാപനത്തിനു പിന്നാലെ മേഗന്‍ മാര്‍ക്കല്‍ കാനഡയിലേക്ക് മടങ്ങുകയും ചെയ്തു. എലിസബത്ത് രാഞ്ജിയോടു ചോദിക്കാതെയുള്ള ഇരുവരുടെയും പ്രഖ്യാപനം രാജകുടുംബത്തിനുള്ളില്‍ അസ്വാരസ്യം സൃഷ്ടിച്ചിട്ടുണ്ട്.
ഇപ്പോഴിതാ രാജകുടുംബത്തില്‍ നിന്നും വിട്ടു നിന്നതിന് ഇരുവര്‍ക്കും രാജ കുടുംബത്തിന് ലഭിക്കുന്ന പ്രത്യേക പരിഗണനകളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ലണ്ടനിലെ മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ നിന്ന് ഹാരിയുടെയും മേഗന്റെയും മെഴുകു പ്രതിമകള്‍ നീക്കം ചെയ്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു മേഗന്റെ മെഴുകു പ്രതിമ ലണ്ടനിലെയും ന്യൂയോര്‍ക്കിലെയും തുസാഡ്‌സ് മ്യൂസിയത്തില്‍ സ്ഥാപിച്ചത്.
195,000 ഡോളര്‍ ആയിരുന്നു ഓരോ മെഴുകു പ്രതിമ തയ്യാറാക്കാനും ചെലവഴിച്ചത്.
ഇതിനൊപ്പം ഇരുവര്‍ക്കും നിലവില്‍ ലഭിക്കുന്ന സുരക്ഷ അകമ്പടിയും നഷ്ടപ്പെടാനിടയുണ്ട്.
രാജ കുടുംബത്തില്‍ നിന്നും വിട്ട് നിന്ന് സ്വന്തമായി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഇരുവരും തല്‍പ്പരപ്പെടുന്നത്.
എന്നാല്‍ അതിനൊപ്പം രാജ കുടുംബവുമായി ഉള്ള പ്രശ്‌നങ്ങളാണ് മേഗനും ഹാരിയും വിട്ടു നില്‍ക്കാന്‍ കാരണമെന്നുമുള്ള റിപ്പോര്‍ട്ടുകളുമുണ്ട്.