പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തും
Kerala Flood
പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th August 2018, 8:20 am

തിരുവനന്തപുരം: പ്രളയക്കെടുതിയിലാണ് കേരളം. കനത്ത കാലവര്‍ഷവും, ഡാമുകള്‍ തുറന്നതും സംസ്ഥാനത്താകെ ജലനിരപ്പുയരാന്‍ കാരണമായിട്ടുണ്ട്.

സംസ്ഥാനത്തെ തത് സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വ്യോമനിരീക്ഷണം നടത്തും. ഹെലികോപ്റ്ററിലായിരിക്കും പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം.

ഇന്ന് മുന്‍ പ്രധാനമന്ത്രി അടല്‍ ബീഹാരി വാജ്‌പേയുടെ മരണാനന്തര കര്‍മങ്ങളില്‍ പങ്കെടുത്ത ശേഷമായിരിക്കും നരേന്ദ്ര മോദി കൊച്ചിയിലെത്തുക. ഇന്ന് വൈകീട്ട് നാല് മണിക്കാണ് വാജ്‌പേയുടെ മരണാനന്തര ചടങ്ങുകള്‍ ദല്‍ഹിയില്‍ നടക്കുക.

ഇന്ന് കൊച്ചിയില്‍ തങ്ങുന്ന പ്രധാനമന്ത്രി ശനിയാഴ്ചയാണ് വ്യോമനിരീക്ഷണം നടത്തുകയെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞു.

പിണറായി വിജയനുമായി സംസാരിച്ചുവെന്നും, കേരളത്തിലെ ജനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും ഇന്നലെ നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു.