ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നൽകിയ പരാതി സ്വീകരിക്കാൻ വിസമ്മതിച്ച് ദല്‍ഹി മന്ദിര്‍ മാര്‍ഗ് പൊലീസ്. പിന്നാലെ ദല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതായി സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.
ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നൽകിയ പരാതി സ്വീകരിക്കാൻ വിസമ്മതിച്ച് ദല്‍ഹി മന്ദിര്‍ മാര്‍ഗ് പൊലീസ്. പിന്നാലെ ദല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതായി സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.
സി.പി.ഐ.എം പി.ബി അംഗം ബൃന്ദ കാരാട്ടാണ് പ്രധാനമന്ത്രിക്കെതിരെ ദല്‍ഹി മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതി സ്വീകരിക്കാനാകില്ലെന്നായിരുന്നു മറുപടി. ഇതിന് പിന്നാലെ ദല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് പരാതി കൈമാറുകയായിരുന്നു.
ജനങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന പ്രസംഗമാണ് പ്രധാനമന്ത്രി നടത്തിയതെന്ന് സി.പി.ഐ.എം പരാതിയില്‍ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്‌ലിങ്ങള്‍ക്ക് നല്‍കുമെന്ന മോദിയുടെ പ്രസംഗം വഴി ഇത് ഹിന്ദു സമൂഹത്തിന് ഭീഷണിയാണെന്ന തെറ്റായ ധാരണ പരത്താന്‍ പ്രധാനമന്ത്രി ശ്രമിച്ചെന്ന് സി.പി.ഐ.എം പറഞ്ഞു.
വര്‍ഗീയ വിദ്വേഷം പരത്തി സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. വിദ്വേഷ പ്രസംഗം നടത്തി വോട്ട് അഭ്യര്‍ത്ഥിക്കുന്നത് തികച്ചും നിയമവിരുദ്ധമാണ്. ഇന്ത്യയിലെ മുസ്‌ലിങ്ങളെ നുഴഞ്ഞുകയറ്റക്കാരെന്നും കൊള്ളക്കാരെന്നും ഹിന്ദുക്കള്‍ക്ക് പ്രത്യേകിച്ച് ഹിന്ദു സ്ത്രീകള്‍ക്ക് ഭീഷണിയാണെന്നും വരുത്തി തീര്‍ക്കാനാണ് മോദി ശ്രമിച്ചതെന്നും സി.പി.ഐ.എം പരാതിയില്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ മുസ്‌ലിങ്ങള്‍ക്ക് എഴുതി നല്‍കുമെന്നാണ് മോദി രാജ്സ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പറഞ്ഞത്. ഒന്നാംഘട്ട വോട്ടെടുപ്പിന് ശേഷം പരാജയ ഭീതിമൂലമാണ് വിദ്വേഷ പ്രചരണങ്ങളുമായി മോദി രംഗത്തെത്തിയതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.
രാജ്യത്തെ സമ്പത്തിന്റെ അവകാശികള്‍ മുസ്‌ലിങ്ങള്‍ ആണെന്നാണ് കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ പറഞ്ഞതെന്നാണ് മോദിയുടെ പ്രസംഗം. കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും രാജ്യത്തിന്റെ സമ്പത്ത് കോണ്‍ഗ്രസ് വീതിച്ച് നല്‍കുമെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു.
Content Highlight: Prime Minister’s hate speech; Delhi Mandir Marg Police refused to accept the complaint filed by CPIM