ഇരു രാജ്യങ്ങളിലെയും ജനപ്രതിനിധികള്‍ നമ്മുടെ മേഖലയില്‍ സമാധാനം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കാരണം സമാധാനമുണ്ടെങ്കിലേ സാമ്പത്തിക പുരോഗതിയും രാഷ്ട്രീയ സ്ഥിരതയും ഉറപ്പുവരുത്താനാവൂ.
ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനത യുദ്ധത്തിനെതിരെ സംസാരിക്കുന്നു എന്ന മുദ്രാവാക്യമുയര്‍ത്തി കാമ്പെയ്ന്‍. യുദ്ധത്തിനെതിരെയുള്ള സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഇന്ത്യ പാക് പ്രധാനമന്ത്രിമാര്‍ക്ക് ഹര്‍ജി നല്‍കുകയാണ് കാമ്പെയ്‌നിലൂടെ ചെയ്യുന്നത്.
ചെയ്ഞ്ച്.ഒ.ആര്‍.ജിയാണ് കാമ്പെയ്‌നിനു പിന്നില്‍. ഇതിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ത്ത് (change.org) ഈ വെബ്‌സൈറ്റിലൂടെ കാമ്പെയ്‌നില്‍ ഒപ്പുവെക്കാം.
കാമ്പെയ്ന്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍:
ഏതുരീതിയിലായാലും ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനങ്ങളായ നമ്മള്‍ യുദ്ധത്തിനെതിരെ സംസാരിക്കാന്‍ ഒരുമിച്ചു നില്‍ക്കണം. കാരണം യുദ്ധത്തില്‍ ആരു ജയിച്ചാലും നമ്മളെല്ലാം നഷ്ടങ്ങങ്ങള്‍ സംഭവിക്കുന്നത് നമ്മള്‍ക്കെല്ലാവര്‍ക്കുമാണ്.
ഇരു രാജ്യങ്ങളിലെയും ജനപ്രതിനിധികള്‍ നമ്മുടെ മേഖലയില്‍ സമാധാനം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കാരണം സമാധാനമുണ്ടെങ്കിലേ സാമ്പത്തിക പുരോഗതിയും രാഷ്ട്രീയ സ്ഥിരതയും ഉറപ്പുവരുത്താനാവൂ.
മനുഷ്യജീവനും പ്രകൃതിവിഭവങ്ങളും നശിപ്പിക്കുന്ന സൈനികശക്തി പ്രദര്‍ശിപ്പിക്കുന്ന ഹിംസാത്മകമായ രീതിയിലേക്കു പോകുന്നതിനു പകരം നയതന്ത്ര പരിഹാരങ്ങളുമായാണ് ഞങ്ങളുടെ നേതാക്കള്‍ വരേണ്ടത്.
1947 മുതല്‍ നമ്മുടെ രാഷ്ട്രങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ശത്രുത അവസാനിപ്പിക്കാന്‍ ഞങ്ങള്‍ നിശ്ചയിച്ചു കഴിഞ്ഞു. അതുവഴി, പൊതുവെ നമ്മെ ബാധിക്കുന്ന കാലാവസ്ഥാ വ്യതിയാനം, തീവ്രവാദം, വ്യാപകമായ അനീതി എന്നീ വെല്ലുവിളികള്‍ക്കെതിരെ നമുക്ക് ഒരുമിച്ച് പോരാടാം.
യു.എന്നിന്റെ സസ്റ്റെയിനബിള്‍ ഡെവലപ്പ്‌മെന്റ് ലക്ഷ്യങ്ങള്‍ പാലിച്ചുകൊണ്ട് സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശം പ്രചരിപ്പിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് നില്‍ക്കണം. നമ്മുടെ ലക്ഷ്യം ഈ പ്രപഞ്ചത്തിലെ യുവാക്കളുടെ നല്ലഭാവിയായിരിക്കണം.