| Friday, 3rd July 2020, 2:28 pm

ലഡാക്ക് ഇന്ത്യന്‍ ജനതയുടെ സ്വാഭിമാനത്തന്റെ പ്രതീകം; സൈനികരുടെ കൈകളില്‍ രാജ്യം സുരക്ഷിതമെന്നും പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഡാക്ക്: ലഡാക്കില്‍ ഇന്ത്യന്‍ സൈന്യത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഡാക്കിലെ നിമുവില്‍ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുവെയായിരുന്നു മോദിയുടെ പരാമര്‍ശം. ഇന്ത്യയുടെ ശക്തി എന്താണെന്ന് ലോകത്തിനറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

ലഡാക്ക് ഇന്ത്യന്‍ ജനതയുടെ സ്വാഭിമാനത്തന്റെ പ്രതീകമാണെന്നും രാജ്യത്തെ രക്ഷിക്കാന്‍ എന്തു ത്യാഗത്തിനും തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ശത്രുക്കളുടെ കുടിലശ്രമങ്ങളൊന്നും വിജയിക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി  ജവാന്‍മരുടെ കൈകളില്‍ രാജ്യം സുക്ഷിതമാണെന്നും  സൈനികരുടെ ധൈര്യം മലമുകളിലേക്കാള്‍ ഉയരത്തിലാണെന്നും പറഞ്ഞു.

ഗല്‍വാനില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് പ്രധാനമന്ത്രി ആദാരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.
മുന്‍കൂട്ടിയുള്ള ഒരറിയിപ്പും നല്‍കാതെയായിരുന്നു പ്രധാനമന്ത്രി ലഡാക്കിലേക്ക് പോയത്. സംയുക്ത സൈനിക മേധാവിയും കരസേനാ മേധാവിയും പ്രധാനമന്ത്രിക്കൊപ്പം ലഡാക്കിലേക്ക് പോയിരുന്നു.

ലേയില്‍ പ്രധാനമന്ത്രി എത്തിയതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ദൂരദര്‍ശന്‍ വിവരം പുറത്തുവിട്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more