റാഫേലില്‍ മോദി ജയിലില്‍ പോകും: അതാണ് മോദി കാത്തിരിക്കുന്ന വിധി: സിദ്ധരാമയ്യ
national news
റാഫേലില്‍ മോദി ജയിലില്‍ പോകും: അതാണ് മോദി കാത്തിരിക്കുന്ന വിധി: സിദ്ധരാമയ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd November 2018, 9:52 am

ബെംഗളൂരു: റാഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ പരാമര്‍ശവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. റാഫേല്‍ കരാറില്‍ കൃത്യമായ അന്വേഷണം വന്നാല്‍ മോദി ജയിലിലായിരിക്കുമെന്നതില്‍ ഒരു സംശയവുമില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു.

അഴിമതി നടത്തിയതിന്റെ പേരിലാണ് ബി.ജെ.പി തലവന്‍ ബി.എസ് യെദ്യൂരപ്പ ജയിലില്‍ കിടക്കേണ്ടി വന്നത്. ഇതേ വിധി തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കാത്തിരിക്കുന്നത്. – ജംകാന്തിയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവേ സിദ്ധരാമയ്യ പറഞ്ഞു.


ഖഷോഗ്ജി അപകടകാരിയായ ഇസ്‌ലാമിസ്റ്റാണെന്ന് സൗദി കിരീടാവകാശി യു.എസിനോട് പറഞ്ഞിരുന്നതായി റിപ്പോര്‍ട്ട്


ബി.ജെ.പിക്ക് ഇപ്പോഴും മോദി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ചൂണ്ടിക്കാട്ടി വോട്ട് നേടാന്‍ ആയിട്ടില്ല. അതിന് പകരം അവര്‍ രാമക്ഷേത്രം പോലുള്ള കാര്യങ്ങള്‍ പറഞ്ഞും മതവികാരം ഇളക്കിവിട്ടുമാണ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഭരണത്തിലിരുന്ന അഞ്ച് വര്‍ഷവും മോദിക്ക് രാജ്യത്തെ ജനങ്ങള്‍ക്കായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. എന്തൊക്കെയോ ചെയ്തു എന്ന് അവര്‍ നടിക്കുക മാത്രമാണ്.

വര്‍ഗീയതയാണ് ബി.ജെ.പിയുടെ മുഖമുദ്ര. ആളുകളെ ഭിന്നിപ്പിച്ച് അതില്‍ നിന്നും എങ്ങനെ അധികാരത്തിലെത്താം എന്ന് മാത്രമാണ് മോദിയും ബി.ജെ.പി നേതാക്കളും ആലോചിക്കുന്നത്. അതിന് വേണ്ടി എത്ര തരംതാഴ്ന്ന കളികള്‍ക്കും അവര്‍ തയ്യാറാകുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കാമെന്ന് ഇനി ബി.ജെ.പി കരുതേണ്ട. ഇനി അവര്‍ക്ക് അതിന് കഴിയില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.