ലക്‌നൗ: തെരഞ്ഞെടുപ്പിനു മുമ്പ് പറഞ്ഞ കാര്യങ്ങള്‍ പലതും പ്രധാനമന്ത്രിയായശേഷം മോദി മാറ്റിപറഞ്ഞു എന്നതിന് ഉദാഹരണങ്ങള്‍ നിരവധിയാണ്. അക്കൂട്ടത്തില്‍ ഒന്നുകൂടി.
കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ പരിവര്‍ത്തന്‍ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് മോദിക്ക് വീണ്ടും “അബദ്ധം” സംഭവിച്ചത്. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഫണ്ടിനെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ യു.പിക്ക് 2.5ലക്ഷം കോടി നല്‍കിയെന്ന് മോദി അവകാശപ്പെട്ടിരുന്നു. എന്നാല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് യു.പി.എ മന്ത്രിമാര്‍ ഇത്തരം പരാമര്‍ശം നടത്തിയപ്പോള്‍ മോദി അവരോട് പറഞ്ഞത് “നിങ്ങളുടെ വീട്ടില്‍ നിന്നൊന്നും കൊണ്ടുവരുന്നതല്ലല്ലോ” എന്നാണ്.
Also Read: ലോക്‌നാഥ് ബെഹ്‌റ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്: നിയമനം മോദിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഓഫീസിലേക്കെന്ന് റിപ്പോര്‍ട്ട്
ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി സംസാരിച്ചത്:
” ഓരോ വര്‍ഷവും യു.പി. സര്‍ക്കാറിന് കേന്ദ്രം നല്‍കുന്നത് ഒരുലക്ഷം കോടിയാണ്. ഈ രണ്ടര വര്‍ഷത്തിനുള്ളില്‍ 2.5ലക്ഷം കോടി യു.പിക്ക് നല്‍കി. ഇത് ചെറിയൊരു തുകയല്ല. ” യു.പി സര്‍ക്കാര്‍ പണം ശരിയായി വിനിയോഗിച്ചില്ല എന്ന വിമര്‍ശനം മുന്നോട്ടുവെച്ചു കൊണ്ട് മോദി യു.പിയില്‍ പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി മോദി പറഞ്ഞിരുന്നത്:
” കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പണം ഏതെങ്കിലും ഒരു മന്ത്രിയുടെ വീട്ടില്‍ നിന്നൊന്നും വരുന്നതല്ലല്ലോ അല്ലെങ്കില്‍ ഗുജറാത്ത് ജനത ഭിക്ഷയാചിക്കുകയാണ് എന്നാണോ അവര്‍ കരുതുന്നത്?
ഇരു പ്രസ്താവനകളും ഉള്‍പ്പെട്ട വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. ഇന്‍വിസിബിള്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് വീഡിയോ പുറത്തിറക്കിയത്. പ്രധാനമന്ത്രി മോദിയെ മുഖ്യമന്ത്രി മോദി ട്രോളുന്നു എന്ന തരത്തിലാണ് ട്വിറ്ററില്‍ ഈ വീഡിയോ ആഘോഷിക്കപ്പെടുന്നത്.