ന്യൂദല്‍ഹി: പ്രതിപക്ഷത്തിന്റെ തൊഴിലില്ലായ്മ മാത്രം താന്‍ പരിഹരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിന് ലോക്‌സഭയില്‍ മറുപടി പറയുകയായിരുന്നു മോദി. ആറ് മാസത്തിനുള്ളില്‍ തന്നെ അടിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞിരുന്നുവെന്നും അടികൊള്ളാന്‍ തന്റെ ശരീരത്തെ തയ്യാറാക്കുകയാണ് താനെന്നും മോദി പറഞ്ഞു.
രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി യുവാക്കളുടെ മര്‍ദനമേറ്റുവാങ്ങേണ്ടി വരുമെന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു മോദി.
പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ആരംഭിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് എം.പി അധിര്‍രഞ്ജന്‍ ചൗധരി മഹാത്മാഗാന്ധി കി ജയ് മുദ്രാവാക്യം വിളിച്ച് രംഗത്തെത്തി. പിന്നാലെ മഹാത്മാഗാന്ധി തങ്ങള്‍ക്ക് ജീവിതമാണെന്ന് മോദി പറഞ്ഞു.
ഷാഹിന്‍ബാഗ് സമരത്തേയും മോദി പരോക്ഷമായി വിമര്‍ശിച്ചു. പ്രതിപക്ഷം പിന്നില്‍ നിന്ന് അക്രമസമരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് മോദി ആരോപിച്ചു. ചിലര്‍ പാക്കിസ്ഥാന്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും നചിലര്‍ രാജ്യത്തെ വെട്ടിമുറിക്കുന്നവരുടെ ഒപ്പമാണെന്നും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വര്‍ഗീയവാദിയായിരുന്നുവെന്നും മോദി കുറ്റപ്പെടുത്തി.
പൗരത്വഭേദഗതി നിയമം വാര്‍ത്താസമ്മേളനത്തില്‍ കീറിയവര്‍ ഭരണഘടന വായിക്കണമെന്നും മോദി പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ