|

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗ്രാമി നോമിനേഷനില്‍; മികച്ച ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2024ലെ ഗ്രാമി നോമിനേഷനില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇന്നലെ രാത്രിയായിരുന്നു ഗ്രാമി നോമിനേഷനിലുള്ളവരുടെ പേരുകള്‍ പുറത്ത് വിട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘അബണ്ടന്‍സ് ഇന്‍ മില്ലറ്റ്‌സ്’ എന്ന പ്രസംഗം ഉള്‍ക്കൊള്ളുന്ന ‘അബണ്ടന്‍സ് ഇന്‍ മില്ലറ്റ്‌സ്’ എന്ന ഗാനമാണ് മികച്ച ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സ് വിഭാഗത്തില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്.

ഈ വര്‍ഷം മാര്‍ച്ചില്‍ ഗ്ലോബല്‍ മില്ലറ്റ്‌സ് (ശ്രീ അന്ന) സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ ഭാഗമാണ് ഇത്.

കഴിഞ്ഞ ജൂണിനായിരുന്നു ഈ ഗാനം റിലീസ് ചെയ്തിരുന്നത്. ‘നമുക്ക് ഈ ലോകത്തെ മാറ്റാന്‍ കഴിഞ്ഞാലോ,’ എന്ന് തുടങ്ങുന്ന ഗാനം ഫല്‍ഗുനി ഷായും  (ഫാലു) ഗൗരവ് ഷായും ചേര്‍ന്നാണ് എഴുതിയത്.

രാജ്യത്തിന്റെ പുരോഗതിയില്‍ തിന (Millets)യുടെ പ്രാധാന്യത്തെക്കുറിച്ചാണ് ഈ ഗാനം പറയുന്നത്. മ്യൂസിക് വീഡിയോയില്‍ ഇന്ത്യയിലെ തിന കൃഷിയെക്കുറിച്ചും വിശപ്പ് നിയന്ത്രിക്കുന്നതില്‍ അത് എങ്ങനെ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും കാണിക്കുന്നു.


Content Highlight: Prime Minister Narendra Modi also in Grammy nomination; Abundance In Millets

Latest Stories

Video Stories