| Monday, 6th August 2018, 11:19 am

തൊടുപുഴ കൂട്ടക്കൊലപാതകം; മുഖ്യപ്രതിയായ മന്ത്രവാദി പിടിയില്‍: കൊല നടത്തിയത് രണ്ടു പേര്‍ ചേര്‍ന്നെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ: ഇടുക്കി കമ്പക്കാനത്ത് നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. കമ്പക്കാനത്ത് കൃഷ്ണനെയും കുടുംബത്തേയും കൊന്ന് കുഴിച്ചുമൂടിയത് ഇപ്പോള്‍ പിടിയിലായ പ്രതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കേസില്‍ മറ്റൊരു പ്രതി കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ട കുടുംബത്തില്‍ ചിലരെ രണ്ടു പ്രതികളും കൂടിച്ചേര്‍ന്ന് ജീവനോടെ കുഴിച്ച് മൂടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേരേയാണ് ഇപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായിയും, മറ്റൊരു പ്രതിയായ അടിമാലി സ്വദേശി യായ മന്ത്രവാദിയുമാണ് പിടിയിലായിരിക്കുന്നത്.


ALSO READ: മുഖ്യമന്ത്രീ, സ്റ്റേഷന്റെ പേര് മാറ്റിയാല്‍ ട്രെയിനുകള്‍ സമയത്തിനെത്തില്ല: യോഗി ആദിത്യനാഥിന് മന്ത്രിയുടെ പരിഹാസം


കൃഷ്ണന്റെ സഹായിയായിരുന്ന ആശാന്‍ എന്നു വിളിപ്പേരുള്ള ബൈക്ക് മെക്കാനിക്കാണു മുഖ്യപ്രതി. കൃഷ്ണനെ മന്ത്രവാദങ്ങള്‍ക്കു കൂട്ടിക്കൊണ്ടുപോയിരുന്നത് ഇയാളാണ്.

എന്നാല്‍ കൊലപാതകങ്ങള്‍ക്കുശേഷം ഇയാളെ കാണാതായിരുന്നു. സംഭവസ്ഥലത്തുനിന്നു ലഭിച്ച വിരലടയാളങ്ങള്‍ മുന്‍പു മറ്റൊരു കേസില്‍ പ്രതിയായിരുന്ന സഹായിയുമായി ചേര്‍ന്നതു പൊലീസിനു പെട്ടെന്നു പ്രതിയിലേക്ക് എത്താന്‍ സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം സ്വദേശിയായ മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് ഷിബു ഉള്‍പ്പടെയുള്ളവരില്‍നിന്നു ലഭിച്ച വിവരങ്ങളും പ്രതികളെ പിടികൂടുന്നതിന് സഹായിച്ചു.

We use cookies to give you the best possible experience. Learn more