| Saturday, 5th May 2018, 9:44 am

കഠ്‌വ ഇരയുടെ കുടുംബത്തിനും അഭിഭാഷകയ്ക്കും നല്‍കിയ സുരക്ഷ പിന്‍വലിക്കണമെന്ന് സുപ്രീം കോടതിയോട് മുഖ്യപ്രതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കഠ്‌വയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ കുടുംബത്തിനും അഭിഭാഷകയ്ക്കും നല്‍കിയ സുരക്ഷ പിന്‍വലിക്കണമെന്ന് സുപ്രീം കോടതിയോട് മുഖ്യപ്രതി. മുഖ്യപ്രതികളായ സഞ്ജി റാമും മകന്‍ വിശാല്‍ ജംഗോത്രയും നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇരയുടെ കുടുംബത്തിന് നല്‍കിയ സുരക്ഷ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്.

പെണ്‍കുട്ടിയുടെ കുടുംബത്തിനും കേസ് വാദിക്കുന്ന അഭിഭാഷകയായ ദീപിക രജാവതിനും സുരക്ഷ ഏര്‍പ്പെടുത്തിയത് “നിയമവിരുദ്ധമാണ്” എന്നാണ് സത്യവാങ്മൂലത്തില്‍ ഇവര്‍ ആരോപിക്കുന്നത്.

കഠ്‌വ ഇരയ്ക്കു നല്‍കുന്ന അതേ പരിഗണന ആരോപണ വിധേയരായ തങ്ങള്‍ക്കും നല്‍കണമെന്ന് സത്യവാങ്മൂലത്തില്‍ ഇവര്‍ ആവശ്യപ്പെടുന്നു. ആവശ്യപ്പെട്ടു. താന്‍ നിരപരാധിയാണെന്നു പറഞ്ഞ അദ്ദേഹം കേസ് സി.ബി.ഐയ്ക്കു വിടണമെന്നും അതുവഴി “യഥാര്‍ത്ഥ പ്രതികളെ” പിടികൂടാന്‍ കഴിയുമെന്നും അഭിപ്രായപ്പെട്ടു.


Must Read: അങ്ങനെ ബി.ജെ.പിക്കാരുടെ ഭീഷണികേട്ട് ആലില പോലെ വിറച്ച് പോകുന്നവരല്ല ഞങ്ങള്‍; ചാനല്‍ ചര്‍ച്ചയില്‍ ഭീഷണിപ്പെടുത്തിയ ഗോപാലകൃഷ്ണന് അഭിലാഷിന്റെ മറുപടി


കഠ്വ പെണ്‍കുട്ടിയെ കൊലചെയ്യാന്‍ പദ്ധതിയിട്ടത് പ്രധാനപ്രതി സഞ്ജി റാമെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മകന് ലൈംഗിക പീഡനത്തില്‍ പങ്കുള്ളതിനാലാണ് പെണ്‍കുട്ടിയെ കൊലചെയ്യാന്‍ തീരുമാനിച്ചതെന്നും സഞ്ജി റാം പറഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

ജനുവരി പത്തിനാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്നത്. അതേദിവസം തന്നെ സഞ്ജി റാമിന്റെ മരുമകന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ജനുവരി 14നാണ് പെണ്‍കുട്ടി കൊല്ലപ്പെടുന്നത്. ജനുവരി 17ന് കാട്ടില്‍വെച്ചാണ് എട്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.


Must Read:‘കഠ്‌വ പെണ്‍കുട്ടിക്ക് താന്‍ മുത്തച്ഛനെപ്പോലെ’ ഇരയ്ക്കു നല്‍കുന്ന അതേ പരിഗണന നല്‍കണമെന്നും മുഖ്യപ്രതി സഞ്ജി റാം


സഞ്ജി റാമും മകനും, പ്രായപൂര്‍ത്തിയാവാത്ത ഇവരുടെ ബന്ധുവും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ നിന്നും ഗുജ്ജര്‍, ബക്കര്‍വാള്‍ സമുദായങ്ങളെ ഓടിക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. സഞ്ജി റാമിന്റെ ഉടമസ്ഥതയിലുള്ള ഒരു ചെറു ക്ഷേത്രത്തിലെ ദേവസ്ഥാനില്‍വെച്ചാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more