Advertisement
ipl 2018
'അവന്റെ ബൗളിംഗില്‍ നിഗൂഢമായ എന്തോ ഞാന്‍ കാണുന്നു'; അഫ്ഗാന്‍ താരം സദ്രാനെ ടീമിലെത്തിച്ചതിനു പിന്നിലെ കാരണം വെളിപ്പെടുത്തി പ്രീതി സിന്റ
സ്പോര്‍ട്സ് ഡെസ്‌ക്
2018 Jan 29, 01:51 pm
Monday, 29th January 2018, 7:21 pm

മുംബൈ: ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചുകൊണ്ടാണ് ഇത്തവണത്തെ ഐ.പി.എല്‍ ലേലം കഴിഞ്ഞത്. നിരവധി താരങ്ങളെ ലേലത്തില്‍ പരിഗണിക്കാതെയും അപ്രതീക്ഷിതമായി പലരെയും സ്വന്തമാക്കിയും ഫ്രാഞ്ചൈസികള്‍ 2018 ഐ.പി.എല്ലിനൊരുങ്ങിയിരിക്കുകയാണ്.

ഇത്തവണത്തെ ഐ.പി.എല്ലില്‍ മികച്ച താരങ്ങളെ സ്വന്തമാക്കിയത് കിംഗ്‌സ് ഇലവന്‍ പഞ്ചാബാണ്. ഐ.പിഎല്‍ ലേലത്തില്‍ തിളങ്ങിയത് പഞ്ചാബ് ടീം ഉടമ പ്രീതി സിന്റയായിരുന്നു.

പ്രതിഭാധനരായ ഒരുപാട് താരങ്ങളെ ടീമിലെത്തിക്കാന്‍ പ്രീതിക്കായി. എന്നാല്‍ ഐ.പി.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ മുജീബ് സദ്രാനെ ടീമിലെത്തിച്ചതിനു പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രീതിയിപ്പോള്‍.

” അവനില്‍ നിഗൂഢമായ ഒരു ഘടകം ഒളിഞ്ഞിരിക്കുന്നത് പരിശീലകനും മറ്റു സ്റ്റാഫുകളും നേരത്തെ സൂചിപ്പിച്ചിരുന്നു. ഞങ്ങള്‍ എല്ലാവരും ചേര്‍ന്നുള്ള പ്രയ്തനമാണ് അവനെ ടീമിലെത്തിച്ചത്. പ്രതിഭയുള്ള കളിക്കാരനാണ് അയാള്‍.”

സദ്രാന്റെ ബൗളിംഗ് പാടവത്തെയാണ് പ്രീതി സൂചിപ്പിച്ചത്. ഓഫ് സ്പിന്നും ലെഗ് സ്പിന്നും ഗൂഗ്ലിയും ഒരുപോലെ വഴങ്ങുന്നവനാണ് അഫ്ഗാന്‍ താരമായ സദ്രാന്‍. 16 വയസാണ് സദ്രാന് പ്രായം.

അഫ്ഗാന്‍ കോച്ച് ആന്‍ഡി മോള്‍സാണ് സദ്രാനിലെ പ്രതിഭയെ വളര്‍ത്തിയത്. ഐ.പി.എല്‍ ലേലത്തില്‍ മറ്റുടീമുകളും സദ്രാനുവേണ്ടി മുന്നോട്ടുവന്നിരുന്നു. 4 കോടി രൂപയ്ക്കാണ് സദ്രാന് പഞ്ചാബിലെത്തുന്നത്.

മൂന്ന് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള സദ്രാന്‍ 7 വിക്കറ്റ് നേടിയിട്ടുണ്ട്.