മഥുര: സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ വീഡിയോ ആല്‍ബത്തിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. ആല്‍ബം നിരോധിക്കണമെന്ന ആവശ്യവുമായി മഥുരയിലെ ഒരു കൂട്ടം ‘സന്യാസി’മാര്‍ രംഗത്തുവന്നു. ‘മധുബന്‍ മേ രാധിക നാച്ചേ’ എന്ന ഗാനത്തില്‍ ‘അശ്ലീല’ നൃത്തം ചെയ്ത് സണ്ണി ലിയോണ്‍ തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാണ് ഇവരുടെ ആരോപണം.
1960ല്‍ പുറത്തിറങ്ങിയ കോഹിനൂര്‍ എന്ന ചിത്രത്തിന് വേണ്ടി മുഹമ്മദ് റാഫിയാണ് ഈ ഗാനം ആദ്യം ആലപിച്ചത്.
കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തെ ആസ്പദമാക്കിയുള്ള ഗാനമാണതെന്നും നടിയുടെ നൃത്തത്തിലെ ‘ചില ചേഷ്ടകള്‍’ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയെന്നുമാണ് ഇവരുടെ ആരോപണം.
നടിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുകയും അവരുടെ വീഡിയോ ആല്‍ബം നിരോധിക്കുകയും ചെയ്തില്ലെങ്കില്‍ തങ്ങള്‍ കോടതിയെ സമീപിക്കുമെന്ന് വൃന്ദാബനിലെ സന്ത് നവല്‍ ഗിരി മഹാരാജ് പറഞ്ഞു.
ആല്‍ബത്തിലെ രംഗങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ സണ്ണി ലിയോണിനെ ഇന്ത്യയില്‍ തുടരാന്‍ വിടില്ലെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights:Priests Protest Against Sunny Leone’s Dance To “Madhuban Mein Radhika”