| Friday, 9th March 2018, 1:04 pm

സീറോ മലബാര്‍ സഭ ഭൂമി വിവാദം; ആലഞ്ചേരി മാറിനില്‍ക്കണമെന്നാവശ്യപ്പെട്ട് വൈദികരുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ മാര്‍ ആലഞ്ചേരി സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് വൈദികരുടെ പ്രതിഷേധം. ഭൂമി കച്ചവട വിവാദത്തില്‍ മാര്‍ ആലഞ്ചേരിക്കും മറ്റ് മൂന്നുപേര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ മാര്‍ ആലഞ്ചേരി രൂപതാധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്നാണ് വൈദികരുടെ ആവശ്യം.

അതേസമയം രൂപതാസ്ഥാനത്തേക്ക് വൈദികര്‍ നടത്തിയ പ്രതിഷേധത്തിനിടെ ഏതാനും പേര്‍ വൈദികര്‍ക്കെതിരേ ഫ്ളക്സ് ബോര്‍ഡുകളുമായി എത്തി പ്രതിഷേധം നടത്തി. എന്നാല്‍ വൈദികരെ അനുകൂലിക്കുന്നവര്‍ ഇവരെ തള്ളിമാറ്റി. പ്രകടനം നടത്തിയ വൈദികര്‍ മാര്‍ ആലഞ്ചേരിയുടെ രാജിയാവശ്യപ്പെട്ട് അതിരൂപതയിലെത്തി തങ്ങളുടെ ആവശ്യം രേഖാമൂലം നല്‍കുകയും ചെയ്തു.


Also Read:  വാജ്‌പേയിക്കൊപ്പം ഞങ്ങള്‍ നന്നായി പ്രവര്‍ത്തിച്ചിരുന്നു; എന്നാല്‍ മോദിക്കൊപ്പം അങ്ങനെയല്ല; ‘ഇന്ത്യ ഷൈനിങ്ങി’ന്റെ വിധി തന്നെയാവും ‘അച്ഛേ ദിന്നി’നെന്നും സോണിയ


ഭൂമിയിടപാടില്‍ കോടതി ഇടപെടുകയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാകുംവരെ ആലഞ്ചേരി മാറിനില്‍ക്കമെന്നാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ രൂപത വൈദിക സമിതി ചെയര്‍മാനും അങ്കമാലി ഫൊറോന പള്ളി വികാരിയുമായ ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ ആവശ്യപ്പെട്ടു.

മലയാറ്റൂര്‍ കുരിശുമുടി പള്ളിയിലെ വൈദികനായ ഫാദര്‍ സേവ്യര്‍ തേലക്കാട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ പോലും തങ്ങള്‍ ദുരൂഹത സംശയിക്കുന്നതായും മരണത്തില്‍ രൂപതാധ്യക്ഷനായ മാര്‍ ആലഞ്ചേരി അനുശോചനം അറിയിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണെന്നും കുര്യാക്കോസ് മുണ്ടാടന്‍ കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more