പുരി: പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍.
ഒഡീഷയിലെ പുരിയിലാണ് സംഭവം. ജഗന്നാഥ ക്ഷേത്ര പരിസരത്തുവെച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ജഗന്നാഥ ക്ഷേത്രത്തിന്റെ പരിസരത്തുള്ള ചെറിയ ക്ഷേത്രത്തില്‍ എത്തിയതായിരുന്നു ഹൈദരബാദില്‍ നിന്നുള്ള പെണ്‍കുട്ടി.
കുട്ടിയുടെ രക്ഷിതാക്കള്‍ ജഗന്നാഥ ക്ഷേത്രത്തില്‍ പോയപ്പോള്‍ ബമാന ക്ഷേത്രത്തില്‍ കുട്ടി തനിച്ചായിരുന്നു. ഈ സമയത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്.
കുട്ടി സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറയുകയും ഇവര്‍ പ്രതിക്കെതിരെ പരാതി നല്‍കുകയും ചെയ്തു. കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റിന് നല്‍കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Priest molests girl on Puri Jagannath Temple premises, arrested