ലോക്ഡൗണ്‍ ലംഘിച്ച് ആദ്യ കുര്‍ബാന; വൈദികനുള്‍പ്പടെ 22 പേര്‍ അറസ്റ്റില്‍
Kerala News
ലോക്ഡൗണ്‍ ലംഘിച്ച് ആദ്യ കുര്‍ബാന; വൈദികനുള്‍പ്പടെ 22 പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st May 2021, 12:35 pm

കൊച്ചി: ലോക്ഡൗണ്‍ ലംഘിച്ച് ആദ്യ കുര്‍ബാന നടത്തിയ സംഭവത്തില്‍ വൈദികന്‍ അറസ്റ്റില്‍. ചെങ്ങമനാട് പുവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോര്‍ജ് പാലമറ്റത്താണ് അറസ്റ്റിലായത്.

സംഭവത്തില്‍ 22 ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്.

തിങ്കളാഴ്ച രാവിലെയാണ് പള്ളിയില് ആദ്യ കുര്‍ബാന സംഘടിപ്പിച്ചത്. കുട്ടികളുള്‍പ്പടെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

വൈദികനുള്‍പ്പടെയുള്ളവര്‍ക്കെതിരെ പകര്‍ച്ചാവ്യാധി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം ഫാ. ജോര്‍ജ് പാലമറ്റത്തെ ജാമ്യത്തില്‍ വിട്ടു.

ചടങ്ങ് നടത്തുന്നതിനെതിരെ തദ്ദേശ സ്ഥാപനങ്ങള്‍ പള്ളിയിലെ വൈദികന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മുന്നറിയിപ്പ് ലംഘിച്ചാണ് വൈദികന്റെ നേതൃത്വത്തില്‍ ചടങ്ങ് നടത്തിയത്. ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള പള്ളിയാണിത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Priest Arrested For Violating Lockdown Rules