| Monday, 22nd December 2014, 1:37 pm

സെക്കന്റ് ജനറേഷന്‍ മോട്ടോ എക്‌സിന് ഇന്ത്യയില്‍ വില കുറച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  സെക്കന്റ് ജനറേഷന്‍ മോട്ടോ എക്‌സിന് ഇന്ത്യയില്‍ വില മോട്ടോറോള കുറച്ചു. സമാര്‍ട്ട്‌ഫോണ്‍ എക്‌സ്‌ചേഞ്ച് ഓഫറും കമ്പനി നല്‍കിയിട്ടുണ്ട്. ഫ്‌ലിപ്ക്കാര്‍ട്ട് വഴിയാണ് മോട്ടോറോള ഫോണ്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്.

യഥാര്‍ത്ഥ വിലയില്‍ നിന്ന് 2,000 രൂപ കുറച്ചാണ് ഫോണ്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്. 31,999 രൂപയ്ക്കായിരുന്നു 16 ജിബി മോട്ടോ എക്‌സ് വിപണിയില്‍ എത്തിച്ചിരുന്നത്. എന്നാല്‍ 29,999 രൂപയ്ക്കാണ് ഫോണ്‍ ഇപ്പോള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്.

ഇന്നാണ് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. മോട്ടോ എക്‌സിന്റെ വിലയും കമ്പനി കുറച്ചിട്ടുണ്ട്. 25,999 രൂപയുണ്ടായിരുന്ന മോട്ടോ എക്‌സ് 23,999 രൂപയ്ക്കാണ് വില്‍ക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് 16 ജി.ബിയുടെ ഫോണ്‍ മോട്ടോറോള വിപണിയിലിറക്കിയത്. മോട്ടോറോള എക്‌സിന് 1080X1920 പിക്‌സലിന്റെ 502 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ ആണുള്ളത്. മെറ്റല്‍ ഫ്രെയിമും ഇതിന്റെ പ്രത്യേകതയാണ്.

കൂടാതെ 31,999 രൂപ വിലവരുന്ന പ്ലാസ്റ്റിക് ബാക്ക് പാനല്‍ ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. കൂടാതെ 33,999 രൂപയുടെ മരത്തില്‍ തീര്‍ത്ത ബാക്ക് പാനലും ഇതിനുണ്ട്.

2.5 GHz ക്യുവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 ക്വാഡ്‌കോര്‍ പ്രോസസറും 2 ജി.ബി റാമും ഉണ്ട്. ഇതിന്റെ ഭാരം 114 ഗ്രാം ആണ്. 9.9 mm ആണ് ഇതിന്റെ കനം. മോട്ടോറോളയുടെ ആപ്പുകള്‍ ലഭ്യമായ ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ്  ആണ് മോട്ടോ എക്‌സിന്റെ ഒ.എസ്.

ഡ്യുവല്‍ എല്‍.ഇ.ഡി റിങ് ഫ്‌ലാഷ് ഉള്ള 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 2 മെഗാപിക്‌സല്‍ മുന്‍ ക്യാമറ, 2300mAh ബാറ്ററി എന്നിവയും. 3ജി, ബ്ലൂടൂത്ത് 4.0, ജി.പി.എസ് കണക്റ്റിവിറ്റിയും ഇതിനുണ്ട്. എച്ച്.ടി.സി വണ്‍ (എം1), എല്‍.ജി ജി3 തുടങ്ങിയ മറ്റു പ്രധാന സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും മെറ്റല്‍ ഫ്രെയിം ഉള്‍പ്പടെ മികച്ച പ്രത്യേകതകള്‍ കൊണ്ട് വ്യത്യസ്തമാണ് മോട്ടോ എക്‌സ്.

Latest Stories

We use cookies to give you the best possible experience. Learn more